തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രജിസ്റ്റർ വിവാഹത്തിന് നിർബന്ധിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടിൽ സൈബിൻ ഫ്രാൻസിസ് (42) ആണ് അറസ്റ്റിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഫ്രാൻസിസ്.
പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയിരിക്കുന്നത്. ഭീഷണെിപ്പെടുത്തി നിരവധി തവണ ഫ്രാൻസിസ് പീഡിപ്പിച്ചുവെന്നാണ് കുട്ടി പറയുന്നത്. പീഡനം അസഹനീയം ആയതോടെ കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടി കുന്നംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
വിവാഹിതനാണ് പ്രതി. അദ്ധ്യാപികയെ ആണ് ഫ്രാൻസിസ് വിവാഹം ചെയ്തിരിക്കുന്നത്. എന്നാൽ വിവിധ പ്രശ്‌നങ്ങളെ തുടർന്ന് അദ്ധ്യാപിക ഫ്രാൻസിസുമായി വേർപിരിയുകയായിരുന്നു. എന്നാൽ നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. ഇതിനിടെയാണ് പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചിരിക്കുന്നത്. സമ്മർദ്ദം ചെലുത്തി രജിസ്റ്റർ ഓഫീസിൽ വച്ച് പെൺകുട്ടിയെ വിവാഹം കഴിക്കാനും ഇയാൾ ശ്രമിച്ചതായാണ് പരാതി.
സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സിപിഎം ചിറനെല്ലൂർ ബ്രാഞ്ചുസെക്രട്ടറിയായിരുന്നു ഫ്രാൻസിൽ. കേസിൽ അറസ്റ്റിലായതോടെ ഇയാളെ സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്.
Discussion about this post