ഒരു കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടെങ്കിലും ചിലവ് നടന്നു പോകുന്നില്ലെന്നു പരാതി പറയുന്നവരാണ് നമ്മൾ എല്ലാവരും. വൈറ്റ് കോളര്‍ ജോലി കൊണ്ട് പോലും അത്രയും പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും പലരും സങ്കടപ്പെടാറുണ്ട്.
എന്നാൽ, ഇപ്പോഴിതാ കോര്‍പ്പറേറ്റ് ജോലിക്ക് പോലും കിട്ടാത്ത അത്രയും പണം താന്‍ സംബന്ധിക്കുന്നുണ്ടെന്ന് പറയുകയാണ് ഒരു യുവതി. വെറും മൂന്ന് മണിക്കൂറിന് 4.40 ലക്ഷം രൂപ ഫീസായി ലഭിക്കുന്നുവെന്ന് ആണ് ശ്വേത കുക്രേജ എന്ന യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ച പോസ്റ്റില്‍ പറയുന്നത്.
സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഗത ബ്രാന്‍റിംഗിന് ടിപ്സുകള്‍ നല്‍കുന്ന വ്യക്തിയാണ് ശ്വേത കുക്രേജ. നാല് ലക്ഷം രൂപ, തന്‍റെ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്ന മൊബൈല്‍ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ശ്വേത പോസ്റ്റ് ഇട്ടത്.
‘ ഈ മാസം ഒരു ക്ലൈന്‍റിൽ നിന്ന് എനിക്ക് ഏകദേശം 4,40,000 രൂപ (5,200 ഡോളർ) ലഭിച്ചു. തന്‍റെ സമൂഹ മാധ്യമ സ്ട്രാറ്റജിയിൽ 3 മണിക്കൂർ മാത്രമാണ് അദ്ദേഹം ചെലവഴിച്ചത്. ഇതുപോലുള്ള ദിവസങ്ങൾ ജോലിയെ കൂടുതൽ സംതൃപ്തമാക്കുന്നു. എല്ലാം മൂല്യവത്താക്കുന്നു’- യുവതി കുറിച്ചു.
പേരും ബാങ്ക് അക്കൌണ്ടും മറച്ച് വച്ച സ്ക്രീന്‍ ഷോട്ടില്‍ 4,41,862.40 രൂപ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയതായി കാണാം. താന്‍ ഒരു പേഴ്സണൽ ബ്രാൻഡിംഗ് സ്ട്രാറ്റജിസ്റ്റ് ആണെന്നും വ്യക്തിഗത ബ്രാൻഡിംഗ് വഴി തിരക്കുള്ള സ്ഥാപകരെ അവരുടെ വരുമാനം 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് ശ്വേത തന്‍റെ എക്സ് അക്കൗണ്ടിൽ തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
Discussion about this post