ജറുസലേം: ഹസ്സൻ നസറുള്ളയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ വെല്ലുവിളിച്ച് ഹിസ്ബുള്ളയുടെ ഉപനേതാവ് നയീം ഖാസിം. ഇസ്രായേലിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഖാസിം പറഞ്ഞു. നസറുള്ളയുടെ മരണം സംബന്ധിച്ച് ആദ്യമായിട്ടാണ് ഹിസ്ബുള്ള നേതാവ് പരസ്യമായി പ്രതികരിക്കുന്നത്.
ഹിസ്ബുള്ളയെ പൂർണമായും ഇല്ലാതാക്കാൻ ഇത്രയും നാൾ നടത്തിയ ആക്രമണങ്ങൾ ഒന്നും തന്നെ ഇസ്രായേലിന് മതിയാകില്ലെന്ന് ഖാസിം പറഞ്ഞു. കൊല്ലപ്പെട്ടവർക്ക് പകരമായി പുതിയ കമാൻഡർമാരെ ഹിസ്ബുള്ള നിയോഗിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിഭാഗത്തിലും നിരവധി കമാൻഡർമാരും ഡെപ്യൂട്ടി കമാൻഡർമാരും ഉണ്ട്. അതുകൊണ്ട് തന്നെ കമാൻഡർമാർ കൊല്ലപ്പെടുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്താൽ ആ സ്ഥാനത്ത് മറ്റുള്ളവരെ ചുമതലപ്പെടുത്തുമെന്നും ഖാസിം വ്യക്തമാക്കി.
ഇതുവരെ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രായേലിനോട് പകരം ചോദിക്കും. ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കാനാണ് തീരുമാനം. ഇതിനായുള്ള നീക്കങ്ങൾ തങ്ങൾ ആരംഭിച്ചുവെന്നും ഖാസിം പറഞ്ഞു.
Discussion about this post