തിരുവനന്തപുരം: ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക. വനിതകളുടെ കോര്‍ കമ്മിറ്റിയും ടോള്‍ ഫ്രീ നമ്പറും തുടങ്ങിയത് ചര്‍ച്ചകള്‍കൊടുവിലാണെന്ന് ഫിലിം ചേമ്പറിനോട് ഫെഫ്ക വ്യക്തമാക്കി. കോര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരും. മറ്റൊരു സംഘടനയുടെയും അനുമതി ആവശ്യമില്ല. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിര്‍മാതാവാണ്. അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുകയെന്നും ഫെഫ്ക പ്രസ്താവനയില്‍ പറഞ്ഞു.
വനിതകളുടെ കോര്‍ കമ്മിറ്റി സ്ഥിരം സംവിധാനമാണെന്നും ഫെഫ്ക്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകള്‍ അപലപനീയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഫെഫ്ക ഒരു ട്രേഡ് യൂണിയനാണ്, തൊഴിലാളികളുടെ സംരക്ഷണത്തിനായി സബ് കമ്മറ്റി രൂപീകരിക്കാന്‍ ഫെഫ്കക്ക് അവകാശമുണ്ടെന്നും പ്രസ്താവനയില്‍
ഓര്‍മ്മിപ്പിച്ചു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന് ഫിലിം ചേംബര്‍ പ്രതികരിച്ചിരുന്നു സിനിമാ ലൊക്കേഷനുകളില്‍ രൂപീകരിക്കുന്ന ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് നിയമപ്രകാരം സ്ത്രീകള്‍ പരാതി നല്‍കേണ്ടത് എന്നായിരുന്നു ഫിലിം ചേംബറിന്റെ വാദം. ഐസിസി നടപടി പരിശോധിക്കുവാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും നിലവിലുള്ള സാഹചര്യത്തില്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്. ഫെഫ്കക്ക് എതിരെ നടപടി വേണമെന്നും സര്‍ക്കാരിനും വനിതാ കമ്മീഷനും നല്‍കിയ കത്തില്‍ ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.
Discussion about this post