കോഴിക്കോട് : മാമികേസ് അന്വേഷണത്തിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ .ക്രെബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടന്ന് മാറ്റിയത്. അതും എക്‌സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകിപ്പിച്ചു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗത്തിലാണ് അൻവറിന്റെ പരാമർശം.
പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. അതുപോലെ എഡിഡജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു എന്ന് അൻവർ ആരോപിച്ചു. മാമി കേസിന്റെ മറ്റൊരു രൂപമാണ് ഹാഷിർ കേസ് . അന്വേഷണം പരിതാപകരമാണ്. പുനരന്വേഷണത്തിനു നിയമ പോരാട്ടം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് പി.വി. അൻവർ ഇന്ന് കോഴിക്കോട് മുതലക്കുളത്ത് സംസാരിക്കുന്നത്. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ എഡിജിപി പങ്കുണ്ടെന്ന് നേരത്തെ അൻവർ ആരോപിച്ചിരുന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ 2023 ഓഗസ്റ്റ് 22നാണ് കാണാതായത്. കാണാതാകുന്നതിന് രണ്ടാഴ്ച മുൻപ് മാമി നടത്തിയ ദുബായ് യാത്ര നടത്തിയിരുന്നു. മാമി ഇടപെട്ട അവസാന ഭൂമി ഇടപാടിനിടെയാണ് അദ്ദേഹം ദുബായിലേക്ക് പോയത്. തിരിച്ചെത്തിയ മാമി അത്ര സന്തോഷവാനായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. 300 കോടി രൂപയുടെ ഇടപാടിൽ അദ്ദേഹം ഇടനിലക്കാരനായിരുന്നുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ഇടപാടിൽ തനിക്ക് 20 കോടി ലഭിക്കുമെന്ന് മാമി കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഇടപാടിന്റെ അവസാനഘട്ടത്തിൽ വരെയെത്തിയിരുന്നു. എന്നാൽ, ഇതിനിടെ മാമിയെ കാണാതായി. കാണാതായതിന് പിന്നാലെ ഈ ഇടപാട് പൂർത്തിയാകുകയും ചെയ്തു. മാമിയെ കാണാതായ ശേഷം ആ ഇടപാടിൽ ആരാണ് ഇടനിലക്കാരനായത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതുവരെ അന്വേഷണവിധേയമാക്കിയിട്ടില്ലെന്ന് കുടുംബം പറയുന്നു.
Discussion about this post