മലപ്പുറം : പൊതു യോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാവാൻ പോകുന്നത് എന്ന് പി വി അൻവർ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകൾക്ക് ഇത്രമാത്രം ശക്തയുണ്ടെന്ന് സിപിഎം സമ്മതിച്ചോ..? എന്ന് അദ്ദേഹം ചോദിച്ചു.
മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയിൽ നേരത്തെ കാണാൻ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് വ്യക്തമാക്കണം. എം സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. ഇപ്പോഴത്തെ ലക്ഷ്യം അൻവറാണ് , അതിനൊപ്പം മലപ്പുറവും. താൻ മലപ്പുറത്തിന്റെ പുത്രനല്ല ഭാരതത്തിന്റെ പുത്രനാണെന്നും അൻവർ വ്യക്തമാക്കി.
മല്ലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണ് എന്നും അതിന് പാർട്ടി ജില്ലാ സെക്രട്ടറിയുടെ പിൻതുണ കിട്ടുകയും ചെയ്തു. ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ താറടിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ ആരോപിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഗവൺമെന്റിന് ഈ രീതിയിൽ പരാജയം സംഭവിക്കാൻ കാരണം ഇവിടത്തെ പോലീസാണ്. അനാവശ്യമായ ഫൈൻ ഇടുക അനാവശ്യമായി വണ്ടികൾ തടഞ്ഞ് നിർത്തുക എന്നിങ്ങനെയെല്ലാം ചെയ്ത് നിരന്തരമായി ജനങ്ങളെ ഉപദ്രവിക്കുകയാണ്. പിന്നെങ്ങനെയാണ് ജനങ്ങളെ സർക്കാരിനെതിരാകാതിരിക്കുക. എഡിജിപി അജിത്ത് കുമാറിനെ നേതൃത്വത്തിലുള്ള പോലീസാണ് ഇതിന് പിന്നിൽ . പാർട്ടിക്ക് ഇത് ഒന്നും അന്വേഷിക്കാൻ സമയമില്ല എന്നും അൻവർ പറഞ്ഞു.
Discussion about this post