ന്യൂഡൽഹി : പുതിയ റിച്ചാർജ് പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എൽ. 91 രൂപയുടെ പ്രീപെയ്ഡ് പാക്കേജാണ് ഇത്തവണ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ പാക്കേജിന് കോളോ ഡാറ്റയോ ലഭിക്കില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
പിന്നെ എന്തിനാണ് പ്ലാൻ എന്നല്ലേ…. സാധാരണ ഉപയോഗിക്കാത്ത സിം കാർഡുകൾ ഡീആക്റ്റീവ് ആയി പോവാറാണ് പതിവ്. ഈ പ്ലാൻ വഴി 90 ദിവസത്തേക്ക് സിം ആക്റ്റിവേഷൻ നിലനിർത്താൻ സാധിക്കും. ബിഎസ്എൻല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. പക്ഷേ ഡാറ്റയോ കോളോ ചെയ്യാൻ കഴിയില്ല എന്നു മാത്രം.
കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ ഉപഭോക്തകൾക്ക് നൽകുന്നത്. കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയോടെ സേവനങ്ങൾ നൽകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ നയം. ഈയിടെ മറ്റു പല സ്വകാര്യ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകൾ വർദ്ധിച്ചപ്പോഴും നിരക്ക് ഉയർത്താതെ നിലനിന്നിരുന്നത് ബിഎസ്എൻഎൽ മാത്രമാണ്.
Discussion about this post