നമ്മുടെ വീടുകളിലെ നിത്യസന്ദർശകരാണ് കൊതുകുകൾ. നമ്മുടെ ചോര ഊറ്റിക്കുടിയ്ക്കുന്ന ഇവ പലപ്പോഴെല്ലാം ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ അസുഖങ്ങൾ സമ്മാനിച്ചാണ് മടങ്ങാറുള്ളത്. കണ്ണിൽ കാണാൻ കഴിയാത്ത ഈ കുഞ്ഞൻ കൊതുകുകൾ പാട്ട് മൂളിക്കൊണ്ടാണ് നമ്മുടെ അടുത്തേയ്ക്ക് എത്താറുള്ളത്. ചിലത് ആകട്ടെ വന്ന് കടിച്ചാൽ പോലും നാം അറിയാറില്ല. പാടാനും കടിച്ച് ചോര കുടിയ്ക്കാനും അസുഖം പടർത്താനും മാത്രമാണോ കൊതുകുകൾക്ക് കഴിയുക?. കൊതുകുകളുടെ ആരും അറിയാത്ത ചില രഹസ്യങ്ങൾ എന്തെന്ന് നോക്കാം.
കൊതുകുകളുടെ ഉമിനീരിലാണ് രോഗത്തിന് കാരണം ആകുന്ന രോഗാണുക്കൾ ഉള്ളത് എന്നാണ് പറയപ്പെടുന്നത്. കൊതുകുകൾ നമ്മുടെ ചോര കുടിയ്ക്കുമ്പോൾ ഈ രോഗാണുക്കൾ ഉള്ള ഉമിനീര് നമ്മുടെ രക്തത്തിൽ എത്തുന്നു. അങ്ങിനെയാണ് നമുക്ക് അസുഖം വരുന്നത്. ഈ ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ജീവി കൂടിയാണ് കൊതുക്.
കാർബൺഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം മനസിലാക്കിയാണ് ഇവ മനുഷ്യശരീരം കണ്ടെത്തുന്നത്. ഗർഭിണികളായ സ്ത്രീകൾ മറ്റുള്ളവരെക്കാൾ കൂടുതൽ കാർബൺഡൈ ഓക്‌സൈഡ് പുറത്തുവിടാറുണ്ട്. അതുകൊണ്ടാണ് കൊതുകുകൾ കൂടുതലായി ഗർഭിണികളെ കടിക്കുന്നത്. പെൺ കൊതുകുകൾക്ക് നാലാഴ്ചവരെ ജീവിക്കാൻ കഴിയും. ഒറ്റത്തവണ 300 വരെ മുട്ടകളാണ് കൊതുകുകൾ ഇടുക. ജീവിത കാലയളവിൽ മൂന്ന് തവണ ഇത്തരത്തിൽ മുട്ടയിടും. 900 വരെ മുട്ടകളാണ് ഇവ മൂന്ന് തവണകളായി ഇടുക.
വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടാറ്. ഒരു തുള്ളി വെള്ളം ഉണ്ടെങ്കിൽ പോലും ഇവയ്ക്ക് മുട്ടകൾ നിക്ഷേപിക്കാൻ കഴിയും. നമുക്ക് ചുറ്റം കാണുന്ന കൊതുകുകളിൽ 10 ശതമാനം സ്പീഷീസുകൾ മാത്രമാണ് വിശപ്പകറ്റാനായി മനുഷ്യരക്തം കുടിയ്ക്കുന്നത്. ബാക്കിയുള്ള കൊതുകുകൾ പ്രത്യുത്പാദനത്തിന് വേണ്ടിയാണ് രക്തം കുടിയ്ക്കുക. തണുപ്പുള്ള പ്രദേശങ്ങളിൽ കൊതുകുകൾക്ക് വസിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഐസ്‌ലാൻഡ് മേഖലകളിൽ കൊതുകൾ ഉണ്ടാകാറില്ല. 5 മില്ലി ഗ്രാം രക്തമാണ് കൊതുകുകൾ മനുഷ്യശരീരത്തിൽ നിന്നും ഊറ്റിക്കുടിയ്ക്കുക. ഇതിനിടെ ഇവ നമ്മുടെ ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്യും.
Discussion about this post