ലക്നൗ: പാസഞ്ചർ ട്രെയിൻ പാളം തെറ്റിച്ച് യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച രണ്ട് പേർ ഗുജറാത്തിൽ അറസ്റ്റില്‍. രമേശ്, ജയേഷ് എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. പാളത്തിൽ ഇരുമ്പ് സ്ലാബ് സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാനായിരുന്നു ഇരുവരും ഗൂഢാലോചന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബോട്ടാഡ് ജില്ലയിൽ സെപ്തംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീവണ്ടി അട്ടിമറി ശ്രമം നടന്നത്. കുണ്ഡ്ലി ഗ്രാമത്തിന് സമീപമാണ് സംഭവം.ബൊട്ടാഡ് ജില്ലയിലെ റാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോകുന്ന ഓഖ-ഭാവ്‌നഗർ പാസഞ്ചർ ട്രെയിൻ ട്രാക്കിൽ സ്ഥാപിച്ചിരുന്ന നാലടി നീളമുള്ള പഴയ റെയിലിൽ ഇടിക്കുകയായിരുന്നു. ഇരുമ്പിൻ്റെ കഷ്ണത്തിൽ തട്ടിയെങ്കിലും ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ട്രെയിൻ പാളം തെറ്റിയതിന് ശേഷം യാത്രക്കാരുടെ സാധനങ്ങൾ കൊള്ളയടിക്കാൻ പ്രതികള്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. പാളം തെറ്റിയാല്‍ ട്രെയിൻ സമീപത്തെ വയലിലേക്ക് പതിക്കുമെന്നും ആ സമയം യാത്രക്കാരുടെ പണവും മറ്റും കൊള്ളയടിക്കാമെന്നും ആയിരുന്നു പ്രതികളുടെ കണക്കുകൂട്ടല്‍.
Discussion about this post