തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഇത്തരം പരീക്ഷണങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തെ തന്നെയാണ് ബാധിക്കുന്നത്. പലപ്പോഴും നമ്മുടെ ജീവിതശൈലി,മരുന്നുകളുടെ പാർശ്വഫലങ്ങൾ,പാരമ്പര്യം എന്നീ ഘടകങ്ങളാണ് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്.
നല്ല ആരോഗ്യമുള്ള മുടിക്കായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യാനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. നരച്ചമുടി പലപ്പോഴും വരണ്ടിരിക്കുന്നതായിരിക്കും. അത് കൊണ്ടുതന്നെ ആഴ്ചയിലൊരിക്കൽ ഡീപ് കണ്ടീഷണർ ഉപയോഗിച്ച് മുടി മോയ്‌സ്ചറൈസ് ചെയ്യുക.ചൂടിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും മുടിയെ എപ്പോഴും സംരക്ഷിച്ച് നിർത്തുക എന്നതൊക്കെ നമുക്ക് മുടിയ്ക്കായി ചെയ്ത് നൽകാവുന്ന കാര്യങ്ങളാണ്.
ഉരുളക്കിഴങ്ങ് ഉപയോഗിച്ച് മുടി കറുപ്പിക്കാൻ ഒരുവിദ്യയുണ്ട്. അകാലനര ആരംഭിച്ച് അധികമാകാത്തവർക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ഉരുളക്കിഴങ്ങിന്റെ തൊലിയാണ് ഇതിനാവശ്യം. രണ്ടോ മൂന്നോ ഇടത്തരം വലുപ്പത്തിലുള്ള ഉരുളക്കിഴങ്ങ് തൊലി നന്നായി കഴുകി പീൽ ചെയ്ത് എടുക്കുക. ഇത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിന് ശേഷം 5മിനിറ്റ് കൂടി വേവിക്കുക. മണം ലഭിക്കാനായി ഇത്തരി റോസ്‌മേരി അല്ലെങ്കിൽ ലാവെൻഡർ ഓയിൽകൂടെ ചേർക്കാം. തൊലിയൂറ്റി കളഞ്ഞ ശേഷം വെള്ളം സൂക്ഷിച്ചുവയ്ക്കാം. കുളി കഴിഞ്ഞു മുടി പകുതി ഉണക്കിയശേഷം ഇത് തലയിലേക്ക് ഒഴിക്കുക. അൽപ്പനേരം കഴിഞ്ഞ് മുടി വീണ്ടും തുവർത്തി വെള്ളം കളയാം. ഇത് ദിവസവും കുറച്ച് കാലം അടുപ്പിച്ച് ചെയ്താൽ മുടിയ്ക്ക് സ്വാഭാവികമായ നിറം കൈവരും.
Discussion about this post