എറണാകുളം: ഷൂട്ടിംഗിനിടെ എല്ലാവരുടെയും മുൻപിൽ വച്ച് സംവിധായകൻ തല്ലിയെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ. സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ സമ്മതോ അനുവാദമോ ചോദിക്കാറില്ലെന്നും പത്മപ്രിയ പറഞ്ഞു.
തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെ ആയിരുന്നു ദുരനുഭവം ഉണ്ടായത്. സംവിധായകൻ എല്ലാവരുടെയും മുൻപിൽവച്ച് തല്ലി. സിനിമ എന്നത് പുരുഷ കേന്ദ്രീകൃതം ആണ്. പുരുഷാധിപത്യമാണ്. ഒരു സീൻ എടുക്കുമ്പോൾ പോലും അനുവാദം ചോദിക്കാറില്ലെന്നും പത്മപ്രിയ പറഞ്ഞു.
ജൂനിയർ ആർട്ടിസ്റ്റുകളും വലിയ പ്രശ്‌നമാണ് നേരിടുന്നത്. കൃത്യമായി ഭക്ഷണം പോലും അവർക്ക് ലഭിക്കാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥയാണ് ഉളളത്. സിനിമകളിൽ പുരുഷ കേന്ദ്രീകൃത കഥകൾക്കാണ് പ്രാധാന്യം. സാങ്കേതിക വിഭാഗങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്നും പത്മപ്രിയ വ്യക്തമാക്കി. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിൽ പുരുഷാധിപത്യം ആണെന്നും മുൻനിര നടിമാർ പോലും പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും പത്മപ്രിയ പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോഴും ആവർത്തിയ്ക്കുകയാണ് നടി.
Discussion about this post