കൊച്ചി: നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള പ്രശ്‌നത്തിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. വീഡിയോയിലൂടെയാണ് പ്രതികരണം. ബാലയ്ക്ക് ഒപ്പം ഭാര്യയായി താമസിച്ച ആരും അയാളെ കുറിച്ച് നല്ലത് പറയില്ല. കാരണം അത്രയ്ക്കും ക്രൂരനായിട്ടുള്ളൊരു മനുഷ്യനാണ് അയാൾ. സോഷ്യൽ മീഡിയയിൽ വന്ന് പറയുന്നത് പോലെ മകളെ സ്‌നേഹിക്കുന്ന ഒരച്ഛനോ ഭാര്യയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഭർത്താവോ അല്ല ആയാളെന്ന് കുക്കു എനോല വീഡിയോയിൽ ആരോപിക്കുന്നു.
അൺനാചുറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് തുടങ്ങി എല്ലാ ചേച്ചിയ്ക്ക് നേരെ ഇയാൾ നടത്തി. ഇതേ അനുഭവം എലിസബത്തിനും ഉണ്ടായി. ബാല പെർവെർട്ട് ആണ്. ഒരു ദിവസം ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ കയറി വന്നു. ഇതൊക്കെ പറ്റുകയാണെങ്കിൽ മതിയെന്ന് എലിസബത്തിനോട് പറഞ്ഞു. അതാണ് അവർ അവിടെന്ന് ഇറങ്ങി പോയത്. എലിസബത്ത് മൂന്ന് തവണ ആത്മഹ്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് കുക്കു എനോല വെളിപ്പെടുത്തി.
അമൃതയ്ക്കും കുടുംബത്തിനുമോ എലിസബത്തിനും കുടുംബത്തിനുമോ സോഷ്യൽ മീഡിയിലൂടെയോ അല്ലാതെയോ എന്തെങ്കിലും സംഭവിച്ചാൽ ബാലയാണ് ഉത്തരവാദി. അമൃതേച്ചിക്ക് വധഭീഷണിയുണ്ട്. ഇയാളെ പേടിച്ചിട്ട് എലിസബത്ത് ഗുജറാത്തിലേക്ക് ജീവനും കൊണ്ട് ഓടിയതാണെന്ന് കുക്കു എനോല പറയുന്നു. അമൃതയും എലിസബത്തും ഒന്നിച്ചിറങ്ങിയാൽ ബാല അകത്താണെന്നും കുക്കു എനോല വ്യക്തമാക്കി.
സ്വന്തം ഭാര്യയുടെ കിടപ്പറയിലെ വീഡിയോ എടുത്ത് അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താക്കൻമാർ ഭീഷണിപ്പെടുത്തുമോ എന്ന് അവർ ചോദിക്കുന്നു.
Discussion about this post