Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

by Brave India Desk
Oct 1, 2024, 08:06 pm IST
in Technology, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

എന്തും എങ്ങനെയും വിരൽത്തുമ്പിൽ. മനുഷ്യകുലത്തിന് മൊബൈൽഫോണെന്ന ഭ്രമാണ്ഡകണ്ടുപിടുത്തം നൽകിയ വരമാണ്. അത്രയേറെ മൊബൈൽഫോൺ നമ്മുടെ ജീവിതത്തിനെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോത്തരുടെയും ഫോൺ പരിശോധിച്ചാൽ സ്‌ക്രീൻടൈം 3-6 മണിക്കൂറുകൾ വരെ ഉണ്ടാവും. എല്ലാകാര്യങ്ങളും മൊബൈൽ ഫോണിലൂടെയല്ലെ അപ്പോൾ ഉപയോഗം കൂടുമെന്ന ന്യായീകരണത്തിന് അപ്പുറം,മൊബൈൽ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം പലരോഗങ്ങൾക്കും കാരണമായേക്കാം. മൊബൈൽ ഫോൺ തലയോടു ചേർത്തു വെച്ച് ഉറങ്ങുന്നതും അപകടമാണ്. മെലാറ്റനിൽ ഹോർമോണുകളുടെ ഉൽപ്പാദനം കുറയ്ക്കാനും ഇതു വഴി തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാക്കാനും സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കാരണമാകും. കുട്ടികളിൽ പെരുമാറ്റ വൈകല്യം, പഠനത്തോടു താൽപര്യക്കുറവ്, ഉന്മേഷമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകൾക്കും ഇത് കാരണമാകും. മൊബൈലിൽ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായാണ് ബാധിക്കുന്നത്.

Stories you may like

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

ഫോണിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരെ ആദ്യം പിടികൂടുക കഴുത്ത് വേദന പുറം വേദന തോൾ വേദന പോലുള്ള പ്രശ്നങ്ങളാണ്. ദീർഘകാലയളവിൽ നട്ടെല്ലിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നം ‘ടെക്സ്റ്റ് നെക്ക്’ എന്ന പേരിൽ അറിയപ്പെടുന്നു.

ഏത്‌നേരത്തും നമ്മൾ പോസ്റ്റിട്ടാലും ലൈക്കും കമന്റും അപ്പോൾ തന്ന ഇടുന്ന ഒരു കൂട്ടുകാരൻ, അല്ലെങ്കിൽ 24 മണിക്കൂറും ഓൺലൈനിൽ കാണുന്ന ഒരാളെ പരിചയമില്ലേ?ചിലപ്പോൾ ‘FOMO (Fear of Missing Out)’ എന്ന പ്രശ്‌നമാവാം ഇവർക്ക്. താൻ ഓൺലൈൻ അല്ലാതിരുന്നാൽ അന്നേരത്ത് മറ്റുള്ളവരവിടെ ആഘോഷിക്കും, അതിപ്രധാനമായ പലതും അവിടെ നടന്നേക്കും, അതിലൊക്കെ താൻ ഭാഗഭാക്കല്ലാതെ പോയേക്കും എന്നെല്ലാമുള്ള ഭീതികളാണ് ഫോമോയുടെ പ്രശ്‌നങ്ങൾ.

സ്വന്തം ഫോണിനെ കുറച്ചുനേരത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോൾ പോലുമോ വല്ലാത്ത ഉത്ക്കണ്ഠയും ഉൾക്കിടിലവും തോന്നുന്ന സ്ഥിതിവിശേഷത്തിന്റെ പേരാണിത്. ഇത് വളരെ സാധാരണവുമാണ്.”നോ മൊബൈൽ ഫോബിയ” എന്നതിന്റെ ചുരുക്കരൂപമാണ് NOMOPHOBIA.

ഇല്ലാത്ത റിംഗോ വൈബ്രേഷനോ ഉണ്ടെന്നു തോന്നുന്നതിനെയാണ് ”റിംഗ്‌സൈറ്റി” എന്നു വിളിക്കുന്നത്. ”ഫാന്റം വൈബ്രേഷൻ” എന്നൊരു പേരും ഇതിനുണ്ട്.സോഷ്യൽമീഡിയയിലെ പോസ്റ്റുകളും മറ്റും കണ്ട് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നയിക്കാം. സാമൂഹിക മാദ്ധ്യമങ്ങളിൽ കളിയാക്കപ്പെടുന്നത് സാമൂഹിക ഒറ്റപ്പെടൽ, വിഷാദരോഗം എന്നിവയ്ക്കും കാരണമാകാറുണ്ട്.

കണ്ണിനുണ്ടാകുന്ന ക്ഷതംവളരെയധികം ദോഷം ചെയ്യും. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൈത്തണ്ടയിൽ മരവിപ്പും വേദനയും ഉണ്ടാക്കും. ഇത് കൈത്തണ്ടയിൽ കാർപൽ ടണൽ സെൽഫി റിസ്റ്റ് എന്നീ അവസ്ഥകളിലേക്കും നയിച്ചേക്കാം.

Tags: side effectsmobile phone side effectsphonemobile phone
Share14TweetSendShare

Latest stories from this section

നാളെ തിളങ്ങണോ? മൂന്നേ മൂന്ന് ചേരുവ;ദാ ഈ രാത്രിതന്നെ ഒന്ന് പരീക്ഷിച്ചോളൂ; നിറം വർദ്ധിപ്പിക്കാൻ ഇൻസ്റ്റന്റ് ബ്ലീച്ച്

അലർട്ട്…ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടുമേ: ആപ്പിൾ,ഗൂഗിൾ,ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

പാകിസ്താനെ കൈവിട്ട് മൈക്രോസോഫ്റ്റ്; 9000 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടും

കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ

Discussion about this post

Latest News

24 മണിക്കൂറിനിടെ എങ്ങനെയാടാ ഇത്രയും തവണ പുറത്താകുന്നത്, നാണക്കേടിന്റെ റെക്കോഡ് ഉള്ളത് പാകിസ്ഥാൻ താരത്തിന്; ഇതിലും വലിയ അപമാനം സ്വപ്നങ്ങളിൽ മാത്രം

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies