ന്യൂഡൽഹി : അടുത്ത വർഷം മാർച്ചോടെ ബിഎസ്എൻഎൽ മുഴുവനായും 4ജിലേക്ക് മാറും. 7500 ടവറുകൾ പൂർണമായും 4 ജിയിലേക്ക് എത്തും. 2500 ടവറുകൾ ഇതിനോടകം 4 ജിയിലേക്ക് മാറ്റിയിട്ടുണ്ട്.
മാർച്ചിന് ശേഷം 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി. കാർഡ് റീപ്ലേസ്‌മെന്റുകളിലൂടെയും സോഫ്റ്റവെയർ അപ്‌ഗ്രേഡുകളിലൂടെയും നിലവിലുള്ള 4 ജി സെറ്റുകൾ 5 ജിലേക്ക് അപഗ്രേഡ് ചെയ്യാൻ സാധിക്കും. ബി.എസ്.എൻ.എല്ലിന്റെ നിലവിലെ 4ജി സാങ്കേതികവിദ്യ, അതിന്റെ നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതും 5ജി നെറ്റവർക്കിനെ പിന്തുണയ്ക്കുന്നതുമാണ്.
അതേസമയം സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ നിരക്ക് വർദ്ധിച്ചതോടെ ബി്എസ്എൻഎൽ വരിക്കാരിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ജൂലൈയിൽ മാത്രം 1.35 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് എത്തിയിരിക്കുന്നത്.
ഓരോ ദിവസവും വ്യത്യസ്തമാർന്ന ഓഫറുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ വരികാർക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം 91 രൂപയുടെ പാക്കേജ് ബിഎസ്എൻഎൽ ഒരുക്കിയിരുന്നു. 90 ദിവസത്തേക്ക് സിം ആക്റ്റിവേഷൻ നിലനിർത്തുന്നതാണ് ഈ പാക്കേജ്. ബിഎസ്എൻല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. പക്ഷേ ഡാറ്റയോ കോളോ ചെയ്യാൻ കഴിയില്ല എന്നു മാത്രം.
Discussion about this post