സാധാരണയായി കാല്‍നടയാത്രക്കാര്‍ക്കായോ അല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാനോ ഒക്കെയാണ് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുക.
എന്നാല്‍ ആനകള്‍ക്ക് മാത്രമായി ഒരു മേല്‍പ്പാലം ഉണ്ടാക്കിയാലോ, അത്തരത്തിലൊരു മേല്‍പ്പാലമുണ്ട് ബെംഗളുരു ബെന്നാര്‍ഘട്ടയില്‍. ആനകള്‍ തുടര്‍ച്ചയായി ഇവിടെ അപകടത്തില്‍പെടുന്നതിനാലാണ് ദേശീയപാത അതോറിറ്റി ആനപ്പാലം പണിതത്.
ബെന്നാര്‍ഘട്ട നാഷണല്‍ പാക്കിനെയും സാവന്‍ദുര്‍ഗ വനത്തെയും തമ്മില്‍ ബന്ധിപ്പിക്കാനാണു ഈ ഫ്‌ലൈ ഓവര്‍ നിര്‍മ്മിച്ചിരിക്കുന്നത് . കുന്നിടിച്ചു താഴ്ത്തിയാണിവിടെ ദേശീയപാത കടന്നുപോകുന്നത്. എന്നാല്‍ റോഡു നാലുവരിയാക്കി വികസിപ്പിച്ചതോടെ ആനത്താര പൂര്‍ണമായി മുറിഞ്ഞ അവസ്ഥയിലായി.
ഇതോടെ ആനകള്‍ക്ക് റോഡിലിറങ്ങി സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പിന്നാലെ അപകടങ്ങളും പതിവായി ഈ അവസ്ഥ ഒഴിവാക്കുകയാണ് പുതിയ മേല്‍പ്പാലത്തിന്റെ ധര്‍മ്മം.
നാല്‍പത്തിയഞ്ചു മീറ്റര്‍ നീളത്തില്‍, നാല്‍പതു മീറ്റര്‍ വീതിയിലാണു ഫ്‌ലൈ ഓവര്‍.
ബന്നാര്‍ഗട്ട ദേശീയോദ്യാനം ബെംഗളൂരുവിന് തെക്കാണ് സ്ഥിതി ചെയ്യുന്നത്. 260 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നാണ്.ആനകള്‍, പുള്ളിപ്പുലികള്‍, സാമ്പാര്‍മാനുകള്‍, , കാട്ടുനായ്ക്കള്‍,് കടുവകള്‍ എന്നിവയുള്‍പ്പെടെ വംശനാശഭീഷണി നേരിടുന്ന നിരവധി ജീവികളുടെ കൂടി ആവാസകേന്ദ്രമാണ് ബന്നാര്‍ഘട്ട. 200-ലധികം ഇനം പക്ഷികളും പാര്‍ക്കിലുണ്ട്.
Discussion about this post