എറണാകുളം : ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ല. കേസിൽ തനിക്ക് എതിരാവില്ല എന്ന ഉറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ എന്ന് നടൻ പറഞ്ഞു.
എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ല എന്നുമാണ് നടന്റെ തീരുമാനം. എനിക്ക് തന്റെ ഭാഗത്ത് നല്ല വിശ്വാസമുണ്ട്. കേസ് തനിക്ക് അനുകൂലമായിരിക്കും എന്നത് ഉറപ്പാണ് എന്നും നടൻ കൂട്ടിച്ചേർത്തു.
ബലാത്സംഗക്കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. കോതമംഗലം സ്വദേശിയായ യുവതിയാണ് നടനെതിരെ പീഡന പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് യുവതി നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തൃശ്ശൂർ സ്വദേശിനിയായ ശ്രേയ ആയിരുന്നു യുവതിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് നിവിൻ പോളിയുൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്തു. നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ഉണ്ട്.
പീഡന പരാതി നൽകിയതിന് അന്ന് തന്നെ പ്രതികരിച്ച് നടൻ രംഗത്ത് വന്നിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും നിവിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്.
Discussion about this post