മലപ്പുറം: മുസ്ലീംലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലീം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താൻ മുസ്ലീംലീഗ് ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. മുസ്ലീം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോവിഷയത്തെയും വർഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിൽ ഗണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിന് പതിച്ചുകൊടുത്ത സ്ഥലമല്ല മലപ്പുറം,ഞങ്ങളൊക്കെ ഇവിടെയുള്ളവരാണെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയതിന് പിന്നാലെയുണ്ടായ വിവാദത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. പിആർ ഏജൻസി ഒരു വിഷയമല്ല. ഏജൻസി അന്യരാജ്യത്ത് നിന്ന് വന്നതല്ല. എല്ലാ വസ്തുതകളും മുഖ്യമന്ത്രി പറഞ്ഞതാണ്,മാദ്ധ്യമങ്ങൾക്ക് ഒന്നും വ്യക്തമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യതയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post