കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. ലോറി ഉടമ മനാഫിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൻറെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അർജുന്റെ മരണത്തിൽ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. ഈ ചൂഷണം തുടർന്നാൽ കൂടുതൽ ശക്തമായി പ്രതികരിക്കേണ്ടിവരും. സോഷ്യൽമീഡിയയിൽ ആക്ഷേപം അതിരുകടക്കുന്നുവെന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ പേരിൽ ഫണ്ട് പിരിക്കുന്നത് നിർത്തണമെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഫണ്ട് പിരിവിന്റെ ആവശ്യം കുടുംബത്തിന് ഇല്ല. ജീവിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഉണ്ട്. പൊള്ളയായ കാര്യങ്ങൾ ആണ് നടക്കുന്നത്. ഞങ്ങളെ കുത്തി നോവിക്കരുത്. പൈസ അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ. മനാഫും സംഘവും പൈസയുമായി വീട്ടിൽ വന്നിരുന്നു. 2000 രൂപയാണ് മനാഫ് തന്നത്. അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു. വൈകാരികത ചൂഷണം ചെയ്ത് മാർക്കറ്റ് ചെയ്യുന്നു. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവരുമെന്ന് കുടുംബം കൂട്ടിച്ചേർത്തു.
അർജുന് 75,000 രൂപ സാലറി ഇല്ല. യൂട്യൂബ് ചാനലുകൾ സൈബർ ആക്രമണം നടത്തുന്നുവെന്നും കമന്റുകൾ ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു.സർക്കാർ അർജുന്റെ ഭാര്യക്കും, മകനും ജീവിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ടെന്നും അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ കൂട്ടിച്ചേർത്തു.
Discussion about this post