സർവജീവജാലങ്ങളും വസിക്കുന്ന ഭൂമി വലിയൊരു രോഗിയായി മാറിയിരിക്കുന്നുവെന്ന് കണ്ടെത്തൽ. അപകടകരമായ രീതിയിലേക്കാണ് ഭൂമിയുടെ സഞ്ചാരം. യെല്ലോ യെ്ഞ്ചർ സോണിൽ നിന്നും ഭൂമി റെഡ് ഡെയ്ഞ്ചർ സോണിലേക്ക് അതിവേഗം ചുവട്‌വച്ചുകൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഭൂമിയിലെ ജീവന്റെ അവസാന കണികയും ഇല്ലാതാക്കിയേക്കാമെന്നും പഠനങ്ങൾ നിരീക്ഷിക്കുന്നു.
അതീവ അപകടാവസ്ഥയിലുള്ള ഭൂമിയെന്ന രോഗിക്ക് നിരന്തര നിരീക്ഷണവും സംരക്ഷണവും നൽകിയാൽ മാത്രമേ ഇനയൊരു പുനർജീവൻ ഉണ്ടാകുകയുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്. സെപ്റ്റംബർ 24-ന് പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് ആരംഭിച്ച പ്ലാനറ്ററി ഹെൽത്ത് ചെക്ക് ആണ് ഇത്തരം കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ജൈവമണ്ഡലത്തിന്റെ സമഗ്രതയിലെ മാറ്റം (ഇത് ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയാണ് ഇതിന് കാരണം), ബയോജിയോകെമിക്കൽ ഫ്‌ലോകളുടെ മാറ്റം (വളങ്ങളുടെ അമിത ഉപയോഗം ഭൂമിയിൽ വർദ്ധിച്ച നൈട്രജൻ, ഫോസ്ഫറസ് എന്നിവ കാരണം), ഭൂമിയിലെ വ്യവസ്ഥയിലെ മാറ്റം (പ്രധാനമായും വനനശീകരണം), ശുദ്ധജല ചക്രങ്ങളിലെ മാറ്റം (ശുദ്ധജലത്തിന്റെ അമിതമായ ഉപയോഗം മഴയിൽ മാറ്റങ്ങൾ വരുത്തി), ഭൂമിയിലെ വ്യവസ്ഥിതിയിൽ പുതിയ വസ്തുക്കൾ കൊണ്ടുവന്നത് (മൈക്രോപ്ലാസ്റ്റിക്, ശാശ്വതമായ രാസവസ്തുക്കൾ എന്നറിയപ്പെടുന്ന PFAS), ന്യൂക്ലിയർ മാലിന്യങ്ങൾ, കൂടാതെ കീടനാശിനികൾ എന്നിവയാണ് ഭൂമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ അപകടാവസ്ഥയിലാക്കി മാറ്റി.
ഇതിന് പുറമേ സമുദ്രങ്ങൾ പോലും മലിനീകരണം മൂലം നാശത്തിന്റെ വക്കിലേക്ക് എത്തിക്കഴിഞ്ഞു. സിഎഫ്സി പോലുള്ള രാസവസ്തുക്കൾ കാരണം ഭൂമിയുടെ ഓസോൺ പാളിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത്തരം വ്യത്യസ്തങ്ങളായ ഘടകങ്ങളാണ് ഭൂമിയുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നത്.
മനുഷ്യൻ മാത്രമാണ് ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു. ഈ രീതിയിൽ തുടരുകയാണെങ്കിൽ, മനുഷ്യന്റെ ആരോഗ്യവും ക്ഷേമവും, സാമ്പത്തിക അഭിവൃദ്ധി, സാമൂഹിക സ്ഥിരത, സമത്വം എന്നിവയെല്ലാം കൂടുതൽ അപകടത്തിലാകും. പ്രാദേശിക പ്രവർത്തനവും ദേശീയ നിയന്ത്രണവും കൂട്ടായ ആഗോള ഭരണവും സംയോജിപ്പിക്കുക എന്നതാണ് മനുഷ്യരാശിക്ക് അവരെ സുരക്ഷിതമായി നിലനിർത്താനുള്ള ഏക മാർഗം.
സമൂഹങ്ങളുടെയും സമ്പദ്വ്യവസ്ഥകളുടെയും സ്ഥിരത ആരോഗ്യകരമായ ഒരു ഭൗമ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. സ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങൾ, സുരക്ഷിതമായ ജലലഭ്യത, ഓരോ പൗരനും ആശ്രയിക്കുന്ന ആവാസവ്യവസ്ഥയുടെ സേവനം നൽകുന്ന പ്രതിരോധശേഷിയുള്ള ജൈവമണ്ഡലം എന്നിവയെല്ലാം ഇതിൽ പെടുടന്നു. വരൾച്ച, വെള്ളപ്പൊക്കം, തീപിടിത്തം, ഉഷ്ണതരംഗങ്ങൾ, രോഗവ്യാപനങ്ങൾ തുടങ്ങി ജീവന് ഭീഷണിയായ എല്ലാ സംഭവങ്ങൾക്കും കാരണം മനുഷ്യരായ നമ്മൾ മൂലമാണെന്ന് പഠനങ്ങൾ പറയുന്നു. നാം ഇനിയും ഭൂമിയ്ക്ക് ദോഷകരമായ കാര്യങ്ങൾ ചെയ്യുന്നത് തുടർന്നാൽ, ഇത്തരം സംഭവങ്ങളുടെ ആഘാതം വർദ്ധിക്കുമെന്ന് ഉറപ്പാണ്.
Discussion about this post