ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായുള്ള അഭിമുഖം റദ്ദാക്കി ബിബിസി. പ്രൈം ടൈം അഭിമുഖമാണ് അന്താരാഷ്ട്ര മാദ്ധ്യമം റദ്ദാക്കിയത്. ബിബിസിയുടെ സ്റ്റാർ അവതാരകരിലൊലാൾക്ക് പറ്റിയ അബദ്ധമാണ് അഭിമുഖം റദ്ദാക്കുന്നതിലേക്ക് വഴിവച്ചത്. ചോദ്യങ്ങൾക്കായി തയ്യാറാക്കിയ കുറിപ്പുകൾ അബദ്ധത്തിൽ ബോറിസ് ജോൺസന് തന്നെ അയച്ചതാണ് കാരണം.
അവതാരകയായ ലോറ ക്യൂൻസ്‌ബെർഗിനാണ് മുട്ടൻ അബദ്ധം പിണഞ്ഞത്. തന്റെ ടീമിനെ ഉദ്ദേശിച്ച് അയച്ച കുറിപ്പുകൾ തെറ്റായി ബോറിസിന് അയക്കുകയായിരുന്നു. ‘ഇത് വളരെ നാണക്കേടും നിരാശാജനകവുമാണെന്ന് സമ്മതിക്കുകയല്ലാതെ മറ്റൊന്നും നടിക്കുന്നതിൽ അർത്ഥമില്ല. ധാരാളം പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നുവെന്നും ക്യൂൻസ്‌ബെർഗ് ‘എക്സി’ൽ പറഞ്ഞു. സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്നും അവർ കൂട്ടിച്ചേർത്തു.
ജോൺസൻറെ ഭരണകാലത്തെ ഓർമകൾകൂടി ഉൾക്കൊള്ളിക്കുന്ന ആദ്യത്തെ പ്രധാന ടി.വി അഭിമുഖമെന്ന് പരസ്യവും നൽകിയിരുന്നു. കോവിഡ് മഹാമാരിയെ തൻറെ സർക്കാർ കൈകാര്യം ചെയ്തതിനെക്കുറിച്ചും തൻറെ പ്രധാനമന്ത്രി പദവി അവസാനിക്കാൻ കാരണമായ ‘ഡൗണിംഗ് സ്ട്രീറ്റിലെ പാർട്ടികളെ’ക്കുറിച്ചും ജോൺസൺ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു
Discussion about this post