ഷിംല:വീടുകളിലെ ശുചിമുറികൾക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക വിഞ്ജാപനം പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സർക്കാർ ശുചി മുറിയ്ക്ക് നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചത്.
നഗരങ്ങളിൽ വീടുള്ളവരെയാണ് പുതിയ ഉത്തരവ് ബാധിക്കുക. 25 രൂപയാണ് ശൗചാലയ നികുതിയായി ഓരോ കുടുംബവും സർക്കാരിന് നൽകേണ്ടത്. വീട്ടിൽ എത്ര ശുചിമുറിയുണ്ടോ അതിനെല്ലാം ഇത്തരത്തിൽ നികുതി നൽകണം. ഒരു ശുചിമുറി ആണെങ്കിൽ 25 രൂപ, രണ്ട് ശുചിമുറിയാണെങ്കിൽ 100 രൂപ എന്ന നിരക്കിലാണ് നികുതി നൽകേണ്ടത്. സർക്കാരിന്റെ ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജ്ഞാപനത്തിൽ മുന്നറിയിപ്പുണ്ട്.
മലിനജല, ജല ബില്ലുമായി ബന്ധപ്പെട്ടാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ചില വീടുകളിൽ മലിന ജലം നിർമ്മാർജ്ജനം ചെയ്യുന്നതിനായി സർക്കാർ വക പൈപ്പ്‌ലൈൻ കണക്ഷനുകൾ ഉണ്ട്. ഇവരും സമാന രീതിയിൽ സർക്കാരിന് നികുതി നൽകണം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ എല്ലാ ഡിവിഷൻ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ കോൺഗ്രസ് സർക്കാരാണ് ഹിമാചൽ പ്രദേശ് ഭരിക്കുന്നത്. ജല വിതരണത്തിനും സർക്കാർ ആളുകളിൽ നിന്നും പ്രതിമാസം പണം വാങ്ങുന്നുണ്ട്. 100 രൂപയാണ് ഇത്തരത്തിൽ ആളുകളിൽ നിന്നും ഈടാക്കുന്നത്. സർക്കാർ ഏർപ്പെടുത്തിയ പുതിയ നികുതി പരിഷ്‌കാരം ഈ മാസം ഒന്ന് മുതൽ നിലവിൽ വന്നതായും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post