ടെഹ്‌റാൻ; ഇസ്രായേലിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ഒളിവിൽ പോയ ഇറാന്റെ പരമോന്നത നോതാവ് ആയത്തുള്ള ആയത്തുള്ള അലി. അഞ്ചുവർഷത്തിനിടെ ആദ്യമായാണ് ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ടെഹ്‌റാൻ ഗ്രാൻഡ് ഇസ്ലാം പള്ളിയിൽ വച്ചാണ് ഖമേനിയുടെ പ്രസംഗം. ഇസ്രായേലിന് നേരെയുള്ള മിസൈൽ ആക്രമണങ്ങളെ പൊതുസേവനം എന്ന് വിശേഷിപ്പിച്ച ഖമേനി, ഒക്ടോബർ ഏഴിന് ജൂതരാഷ്ട്രത്തിനെതിരെ നടത്തിയ ആക്രമണം നിയമപരവും നീതിയുക്തവുമാണെന്ന് ന്യായീകരിച്ചു. വെള്ളിയാഴ്ച പ്രഭാഷണത്തിൽ രാജ്യത്തിന്റെ ‘ശത്രുക്കളെ’ പരാജയപ്പെടുത്തുമെന്ന് ഖമേനി പ്രതിജ്ഞയെടുത്തു. ഇസ്രായേലിന്റെ അന്ത്യമടുത്തുവെന്നും ഖമേനി പറഞ്ഞു.
ഇസ്രായേൽ എല്ലാ മുസ്ലീങ്ങളുടെയും ശത്രുക്കളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖമേനി പറഞ്ഞു. മുസ്ലീങ്ങൾ അടിച്ചമർത്തപ്പെടുന്നു. അവർ നമ്മുടെ മാത്രമല്ല, പലസ്തീന്റെയും യെമനിന്റെയും ശത്രുക്കളാണ്.ശത്രുക്കളുടെ പദ്ധതികൾ വിജയിക്കാൻ അനുവദിക്കില്ല, മുസ്ലീങ്ങളോടുള്ള ശത്രുത വർദ്ധിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് ഖമേനി കുറ്റപ്പെടുത്തി.
അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രായേലിനെ രക്തരക്ഷസ്സെന്നുമാണ് ഖമേനി വിമർശിച്ചത്. ഇറാൻ ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം വളരെ ചെറുതാണെന്നും ശസ്ത്രുവിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനെതിരായ ഈ യുദ്ധത്തിൽ ഞങ്ങളെ പിന്തുണയ്ക്കാൻ അറബ് മുസ്ലീങ്ങളോടും പരമോന്നത നേതാവ് അഭ്യർത്ഥിച്ചു. ഞങ്ങളെ പിന്തുണയ്ക്കാൻ ഞാൻ അറബ് മുസ്ലിംകളോട് പറയുന്നുണ്ടെന്നും ലെബനനുവേണ്ടി ഞങ്ങൾ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post