ചെന്നൈ: നടൻ വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ വച്ച് നടന്നു. വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ, നരേൻ, ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തു. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്ഡേറ്റും സൂചിപ്പിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
ബോബി ഡിയോൾ, പൂജാഹെഡ്‌ഗെ, പ്രിയാമണി, മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിൽ നിന്നും മമിതാ ബൈജു, നരേൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നത്. ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുന്നു. കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്.













Discussion about this post