മഹൗഷധി എന്ന പേരിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ഇഞ്ചി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് അത്യുത്തമമാണ്. മണ്ണിനടിയിൽ വളരുന്ന ഇഞ്ചിക്ക് ആമാശയത്തിന്റെയും കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. നിരവധി ഗുണങ്ങളാണ് ഇഞ്ചി കഴിക്കുന്നത് മൂലം കിട്ടുന്നത്.
ഇഞ്ചി കൊണ്ടുള്ള ഗുണങ്ങൾ
*ഇഞ്ചിയിൽ ജിഞ്ചറോൾസ് എന്ന ശക്തമായ ആന്റി ഇൻഫ്‌ളമേറ്ററി സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു.
*ആർത്തവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥയും കുറയ്ക്കുന്നു
*കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
*രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
*ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
*രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു….
ഇത്ര ഗുണങ്ങൾ ഉള്ള ഇഞ്ചി കൊണ്ട് പനി വരുന്ന സമയത്ത് കഴിക്കാൻ പറ്റുന്ന മിഠായി ഉണ്ടാക്കിയാലോ …
ആവശ്യമുള്ള സാധനങ്ങൾ
ഇഞ്ചി പേസ്റ്റ് – 50 ഗ്രാം
ശർക്കര -200 ഗ്രാം
കറുത്ത ഉപ്പ് -1\4
കുരുമുളക്- 1\4 ടീസ്പൂൺ
മഞ്ഞൾ -1\4 ടീസ്പൂൺ
നെയ്യ്-1\4 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക . ഇതിലേക്ക് ശർക്കര ചേർത്ത് മിക്‌സ് ചെയ്യുക . ശേഷം ചെറിയ തീയിൽ വെച്ച് ഇളക്കുക . അവസാനം നെയ്യൊഴിച്ച് ഇളക്കുക . ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടർ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂൺ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്താൽ ഇഞ്ചി മിഠായി റെഡി .
Discussion about this post