വിമാനയാത്ര എന്നുപറഞ്ഞാൽ, സാധാരണക്കാർക്ക് എല്ലാം പേടിയുള്ള കാര്യം തന്നെയാണ്. വിമാനം പറത്തുന്ന പൈലറ്റിനോ വിമാനത്തിനോ എന്തെങ്കിലും ഒരു പിഴവ് പറ്റിയാൽ പിന്നെ ആര് വിചാരിച്ചാലും പൊടി പോലും കിട്ടില്ലെന്നത് തന്നെയാണ് ഇതിന് കാരണം. എന്നാൽ, പൈലറ്റ് ഇല്ലാതെ വിമാനത്തിൽ പോവുകയെന്ന് കേട്ടാലോ.. ആരുമൊന്ന് പേടിച്ചുപോവും.
എന്നാൽ, ഇതും യാഥാർത്ഥ്യമാവാൻ പോവുകയാണ്. എയറോസ്‌പേസ് ഭീമന്മാരായ എംബ്രാർ ആണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന സംഗതി യാഥാർത്ഥ്യമാക്കാൻ പോവുന്നത്. ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലാണ പൈലറ്റില്ലാത്ത വിമാനം എന്ന ആശയത്തെകുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ചത്.
മൂന്ന് സോണുകളായായിരിക്കും ഈ വിമാനത്തിന്റെ ക്യാബിനുകളെന്നാണ് റിപ്പോർട്ടുകൾ. ഒന്നിൽ വിശ്രമമുറിയുണ്ടാകും. യാത്രക്കാരന് കോക്പിറ്റിൽ ഇരിക്കാനുള്ള സൗകര്യങ്ങളും ടച്ച് സ്‌ക്രീൻ സൗകര്യമുള്ള ജനലുകളും ഉണ്ടാകും. വിമാനം പറപ്പിക്കാൻ നിർമിത ബുദ്ധിയായിരിക്കും ഉണ്ടാകുക. കോക്ക്പിറ്റിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുകയും പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വിമാനമാണ് അവതരിപ്പിക്കാൻ പോവുന്നതെന്ന് എംബ്രാർ കമ്പനി വ്യക്തമാക്കി.
ഇതിനെറ നിർമാണം ആരംഭിച്ചിട്ടില്ലെന്നും ഭാവിയിലേക്കുള്ള ഒരഒ ആശയം മാത്രമാണ് പങ്കുവച്ചതെന്നും കമ്പനി പറഞ്ഞു. ഇതേ ലക്ഷ്യത്തിനായി മറ്റ് പല ഏവിയേഷനുകളും ശ്രമിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
Discussion about this post