മുംബൈ : ആദ്യ ഭൂഗർഭ മെട്രോ ഇന്ന് മുതൽ . മഹാരാഷ്ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര – സ്പീസ് മെട്രോ ലൈൻ 3 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 12. 69 കിലോമീറ്റർ ദൂരെയുള്ള പാതയാണ് ഇന്ന് തുറക്കുന്നത്.
ഇതിനുപുറമേ മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും. ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർദ്ധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനോടൊപ്പം മുംബൈയിലെ ഭൂഗർഭ മെട്രോയുടെ യാത്ര വിവരിക്കുന്ന കോഫി ടേബിൾ ബുക്കിൻറെ അനാച്ഛാദനവും ചടങ്ങിൽ നടക്കും.
പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്ക്കുക എന്നതാണ് ലക്ഷ്യം . നിലവിൽ ഒരുമണിക്കൂർ വേണ്ട യാത്രാസമയമാണ് നേർ പകുതിയായി മെട്രോ വന്നതിലൂടെ കുറയ്ക്കാൻ സാധിക്കുക.
10 സ്റ്റേഷനുകളാണ് ബികെസി മുതൽ ആരി വരെ ഉള്ളത്. രാവിലെ ആറരയ്ക്ക് ഭൂഗർഭ മെട്രോയിൽ സർവീസ് തുടങ്ങും. രാത്രി 10:30വരെ സർവീസുണ്ടാകും. പ്രതിദനം 96 ട്രിപ്പുകളുണ്ടാകുമെന്നാണ് എംഎംആർസിഎൽ വ്യക്തമാക്കുന്നത്. 10 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
Discussion about this post