കോഴിക്കോട്: പടുകൂറ്റൻ പ്ലാവിന് മുകളിൽ കയറി ആത്മഹത്യ ഭീഷമി മുഴക്കിയ യുവാവിനെ താഴെ ഇറക്കി അഗ്നിശമന സേന. മുക്കം കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷിയാണ് ഇന്നലെ രാത്രി 9:30 ഓടെ വീട്ടുകാരെയും നാട്ടുകാരെയും ഭയചകിതരാക്കി പ്ലാവിൽ വലിഞ്ഞുകയറിയത്. 50 അടിയോളം ഉയരമുള്ള പ്ലാവിലാണ് ഇയാൾ കയറിയത്. നാട്ടുകാർ ഓടിക്കൂടിയതിന് പിന്നാലെ ചിലർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
പിന്നാലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എബ്രഹാമിന്റെ നേതൃത്വത്തിൽ ഉടനെ തന്നെ സേനാംഗങ്ങൾ എത്തുകയും റെസ്‌ക്യൂ ഓഫീസർ പിടി ശീജേഷ് മരത്തിൽ കയറി അതിസാഹസികമായി ജോഷിയെയും സഹായിക്കാൻ കയറിയ മറ്റ് മൂന്ന് പേരെയും റെസ്‌ക്യൂ നെറ്റിന്റെ സഹായത്താൽ സുരക്ഷിതമായി താഴ ഇറക്കുകയും സേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
Discussion about this post