ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്‌ട്രോ മെക്കാനിക്കൽ ടെക്‌നീഷ്യൻ, മെക്കാനിക്കൽ ടെക്‌നീഷ്യൻ, മെഷീൻ ഇൻസ്‌പെക്ടർ (ഫോർ ലിഫ്റ്റ്ൗ ഏരിയൽ വർക്ക് പ്ലാറ്റ്‌ഫോം, ടെലി ഹാൻഡ്‌ലെർ) തുടങ്ങിയ ട്രേഡുകളിലുളള ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിംഗ് ബിരുദം ഉള്ളവർക്ക് ജോലിയിലേക്ക് അപേക്ഷിക്കാം. അതത് മേഖലയിൽ ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ നല്ല പ്രാവീണ്യം ഉള്ള 40 വയസ് പ്രായപരിധിയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.
ഒക്‌ടോബർ 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പ്രതിമാസം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയുള്ള ആകർഷകമായ ശമ്പളമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം എയർ ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷൂറൻസ്, ലഞ്ച് വൗച്ചർ, ഷിഫ്റ്റ് ബോണസ് എന്നിവയും സൗജന്യമായിരിക്കും.
തൽപ്പരരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്‌പോർട്ട്, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എന്നിവ സഹിതം eu@odepc.in എന്ന ഇമെയിലിൽ വിലാസത്തിൽ അയക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 0471- 23944/41/42/43/45, മൊബൈൽ; 7736496574











Discussion about this post