ന്യൂഡൽഹി: ടെലിവിഷൻ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മദാൽസ ശർമ്മ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മദാൽസ ശർമ്മ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അനുപമ എന്ന ടിവി ഷോയിലൂടെയാണ് മദാൽസ ശർമ്മ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
പ്രമുഖ ഡയറക്ടർമാരാകട്ടെ മറ്റുള്ളവർ ആകട്ടെ. ആരാണെങ്കിലും ആദ്യം കാണുമ്പോൾ നമ്മളോട് ചോദിക്കുക വൈകീട്ട് എന്താ പരിപാടി എന്താണ്. ഡിന്നറിന് നമ്മളെ ക്ഷണിക്കും. അപ്പോൾ പരിചയപ്പെടാമെന്ന് പറയും. ഇതാണ് പൊതുവായ രീതി.
ആദ്യ കാലത്ത് തനിക്കും നിരവധി ദുരനുഭവങ്ങളാണ് തനിക്ക് നേരിട്ടത്. തന്റെ ആഗ്രഹങ്ങളെ മുതലെടുക്കാൻ ഒരാൾ ശ്രമിച്ചു. അദ്ദേഹത്തെക്കുറിച്ച് പുറത്ത് പറയാൻ ബുദ്ധിമുട്ടുണ്ടെന്നും മദാൽസ ശർമ്മ വ്യക്തമാക്കി.
തന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമ്മ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. തന്റെ സിനിമകൾ തിരഞ്ഞെടുക്കുന്നത് അമ്മയാണ്. ആരെയൊക്കെ കാണണം കാണണ്ട എന്ന് അമ്മയാണ് നിർദ്ദേശിക്കാറ്. നല്ല രീതിയിലാണ് തന്നെ മാതാപിതാക്കൾ വളർത്തിയത്. തന്നിലൂടെയാണ് എല്ലാവരും മാതിപിതാക്കളെ വിലയിരുത്തുകയെന്നും നടി പറഞ്ഞു.
Discussion about this post