കൊച്ചി: മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് ശ്രദ്ധേയായ താരമാണ് മൈഥിലി. സോൾട്ട് ആൻഡ് പെപ്പർ,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.. എന്നിങ്ങനെ എന്നും ഓർക്കുന്ന സിനിമകളാണ് മൈഥിലിയുടെ കരിയർ ഗ്രാഫിലുള്ളത്. പത്തനംതിട്ട കോന്നി സ്വദേശിയാ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രൈറ്റി രാമചന്ദ്രനെന്നായിരുന്നു. 2022 ഏപ്രിലിൽ ആർക്കിടെക്ടറ്റായ സമ്പത്തുമായി മൈഥിലിയുടെ വിവാഹം കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത മൈഥിലി ഇപ്പോൾ തന്റെ മാതൃത്വം ആസ്വദിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് താരത്തിന് മകൻ പിറന്നത്. നീൽ സമ്പത്ത് എന്നാണ് മകന്റെ പേര്.
കഴിഞ്ഞ ദിവസമാണ് മൈഥിലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രം റീ റിലീസായത്. 2009 ഡിസംബറിൽ റീലീസാ.യ ചിത്രം 4 കെ മികവോടെയാണ് വീണ്ടും തീയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയ്ക്കും ശ്വേത മേനോനും സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയപ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയപ്പോൾ അത് കാണാനായി മൈഥിലിയും എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിന്റെ ആരംഭകാലത്ത് നടന്ന ഒരു സംഭവം പറയകുകയാണ് താരം. തെലുങ്കിൽ ഒരു അഭിമുഖത്തിന് പോയപ്പോഴുണ്ടായ കാര്യമാണ് താരം പറഞ്ഞത്. മൂന്ന് സബ്ജക്ട് എന്നോട് പറഞ്ഞു. ഇന്ന് മുതൽ നീ എന്റെ ഗേൾ ഫ്രണ്ടെന്ന് അയാൾ പറഞ്ഞു. എന്റെ കൈയ്യിൽ റിംഗ് ഉണ്ടായിരുന്നു. ഞാൻ കമ്മിറ്റഡാണെന്ന് അയാളോട് പറഞ്ഞു. അപ്പോൾ അയാൾ നിനക്ക് വീടും ട്രെയിനറെയും തരും, ഇവിടെ താമസിക്കണം കേരളത്തിലേക്ക് തിരിച്ചുപോകരുതെന്ന് അഭ്യർത്ഥിച്ചു. എന്നെ വിൽക്കാൻ വച്ചതല്ല, എന്റെ ആർട്ടാണ് വിൽക്കുന്നതെന്നുമാണ് താൻ മറുപടി നൽകിയതെന്ന് താരം പറയുന്നു. മലയാള സിനിമയിലെ മാത്രം പ്രശ്‌നമല്ലെന്നും എല്ലായിടത്തും നടക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു. ഹേമകമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിസാണ് ഈ പരാമർശം.
തന്റെ കരിയറിന്റെ തുടക്കകാലത്ത് വന്ന വ്യാജവാർത്തകളെ കുറിച്ചും താരം പറയുന്നുണ്ട്. ഞാൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം ഹിറ്റ്, പക്ഷേ മാദ്ധ്യമങ്ങൾ എഴുതുന്നത് വേറെ കാര്യങ്ങൾ.താരങ്ങൾക്കും സ്വകാര്യജീവിതമുണ്ട്,എല്ലാവർക്കും തലയിൽ കയറി നിരങ്ങാൻ പറ്റില്ല,ഞാന് വന്ന കാലഘട്ടത്തിൽ പ്രിന്റ് മീഡിയകൾ ഉൾപ്പെടെ ഫേക്ക് ന്യൂന് കൊടുത്തു. എന്തൊക്കെ കഥകളാണ്,കഞ്ഞി കുടിക്കാൻ വേണ്ടിയാകും. എന്നാൽ നമ്മളെ വിറ്റ് കാശാക്കുന്നു. ഇങ്ങനെയുള്ള മാദ്ധ്യമങ്ങൾക്കെതിരെ ഇരുപതോളം കേസുകൾ ഞാൻ കൊടുത്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.













Discussion about this post