ഇയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ സംഭവമാണ് ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ. ഇരുവരുടെയും വിവാഹ മോചനവും തുടർന്ന് മകളെ ചൊല്ലിയുള്ള പ്രശ്‌നങ്ങളും പലപ്പോഴും സോഷ്യൽ മീഡയയിൽ ചർച്ചാവിഷയമായി വന്നിട്ടുണ്ട്. ഈയടുത്ത് മകളെ കാണാൻ അമൃത അനുവദിക്കുന്നില്ലെന്ന ബാലയുടെ ആരോപണവും തുടർന്ന് മകൾ ബാലക്കെതിരെ രംഗത്ത് വന്നതും വീണ്ടും സോഷ്യൽ മീഡിയയിൽ ചർർച്ചകൾ കൊഴുക്കാൻ കാരണമായി. മകളെ പിന്തുണച്ച് നിരവധി പേർ രംഗത്ത് വന്നെങ്കിലും ബാലക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ വലിയ സൈബർ ബുള്ളിംഗിനും കാരണമായിരുന്നു.
ഇതിന് പിന്നാലെയാണ് ബാലക്കെതിരെ അമൃതയും തുറന്നുപറച്ചിൽ നടത്തിയത്. ബാലക്കെതിരെ നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും അമൃത പറഞ്ഞിരുന്നു. ഇപ്പോഴിതാ ബാല കേരളം വിടുകയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ബാല കേരളം വിട്ട് പോവുകയാണെന്ന് തന്നെ വിളിച്ചു പറഞ്ഞതായി യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ സന്തോഷ് വർക്കി പറയുന്നു.
‘നടൻ ബാല എന്നെ വിളിച്ചിരുന്നു. പുള്ളി കേരളം വിട്ടു പോവുകയാണെന്നാണ് പറഞ്ഞത്. എനിക്ക് പുള്ളിയെ മനസിലാവുന്നില്ല. എല ആളുകളും പറഞ്ഞത് പുള്ളി ജനുവിൻ അല്ലെന്നാണ്. പക്ഷേ, എന്റെ മുമ്പിൽ ആൾ ജനുവിൻ ആയിരുന്നു. മോളുടെ പേര് പറഞ്ഞ് പുള്ളി കരയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ, അമൃത സുരേഷും മോളും വേറെ കാര്യങ്ങളാണ് പറയുന്നത്. ബാലയെ എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. എന്നോട് പക്ഷേ, എന്നും സ്‌നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്’- സന്തോഷ് വർക്കി പറയുന്നു.
ബാല തനിക്ക് സഹോദരനെ പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത സുരേഷും മകളും പറയുന്നതു കേൾക്കുമ്പോൾ ബാലയെ കുറിച്ച് മറ്റൊരു ഇമേജ് ആണ് തോന്നുന്നത്. ഏതാണ് ശരിക്കും ഉള്ള ബാലയെന്ന് സത്യത്തിൽ മനസിലാകുന്നില്ല. ബാല നല്ലയാളാണോ മോശം വ്യക്തിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ലെന്നും സന്തോഷ് വർക്കി വീഡിയോയിൽ വ്യക്തമാക്കി.
Discussion about this post