സൈറ, ടൈം, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാൾ തുടങ്ങി നിരവധി സിനിമകളിലൂടെ പരിചിതയാണ് നടി ഇനിയ. സിനിമയിൽ മാത്രമല്ല തമിഴിലും തന്റേതായ ഒരിടം കണ്ടെത്തിയ നടി കൂടിയാണ് താരം. ഇപ്പോഴിതാ ബോഡി ഷേയ്മിങ് നടത്തിയ പത്രപ്രവർത്തകന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രസ്സ് മീറ്റിനിടയിലാണ് സംഭവം. ഒരു ബോഡി ഷെയിമിങ് രീതിയിലുള്ള ചോദ്യമാണ് അയാൾ ഉയർത്തിയത്. വരുമ്പോൾ നിങ്ങളെല്ലാം മെലിഞ്ഞിട്ടായിരുന്നല്ലോ. ഇപ്പോൾ നന്നായി വണ്ണം വച്ചു. നായികമാർക്ക് അധികകാലം നിലനിൽപില്ലാത്ത ഇന്റസ്ട്രിയിൽ ഈ വണ്ണം കാരണം അവസരം നഷ്ടപ്പെടുന്നുണ്ടോ, അമ്മ വേഷങ്ങളിലേക്കും ചേച്ചി വേഷങ്ങളിലേക്കും തള്ളപ്പെടില്ലേ എന്നായിരുന്നു ഒരു പത്രപ്രവർത്തകന്റെ ചോദ്യം.
എന്നാൽ നടി ഇതിന് ചിരിച്ചാണ് മറുപടി നൽകിയത്. കഴിഞ്ഞ രണ്ട് സിനിമകളിലും ഞാൻ തന്നെയായിരുന്നു നായിക. അത് നിങ്ങൾ കണ്ടില്ല എന്ന് തോന്നുന്നു. ഏത് ലോകത്താണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ഇനിയ മറു ചോദിച്ചു. എന്നെ സംബന്ധിച്ച് നടി ആവണം എന്ന നിർബന്ധമില്ല. നല്ല അഭിനേത്രി എന്നറിയപ്പെടാനാണ് എനിക്ക് താത്പര്യം. നായികാ റോളുകൾ മാത്രം ചെയ്താൽ ഒരു സമയം കഴിഞ്ഞാൽ പിന്നെ നമ്മളെ കാണാനുണ്ടാവില്ല. അങ്ങനെ അപ്രത്യക്ഷരായി നടിമാരുണ്ട് എന്നും താരം പറഞ്ഞു.
പിന്നെ ഏതൊരു നടിമാരും ചെറുപ്പക്കാരിയുടെയും അല്പം പ്രായ ചെന്ന സ്ത്രീയുടെയും വേഷങ്ങൾ എല്ലാം ചെയ്യേണ്ടി വരും. അതിന് വേണ്ടി ശരീരിക മാറ്റം ആവശ്യമാണ്. ഏത് സംവിധായകൻ, എന്ത് റോൾ തന്നാലും അതിനനുസരിച്ച് എന്നെയും എന്റെ ശരീരത്തെയും മാറ്റാൻ ഞാൻ ശ്രമിക്കാറുണ്ട്. അടുത്ത ചിത്രത്തിൽ നിങ്ങൾ എന്നെ വേറെ ഗെറ്റപ്പിലായിരിക്കും കാണുന്നത്- ഇനി പറഞ്ഞു .













Discussion about this post