ഷാർജ: വിദേശത്ത് നിന്നും യുഎഇയിലേക്ക് ഒളിച്ച് കടത്തിയ ലഹരിമരുന്ന് പിടികൂടി. അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ നാല് കിലോ ലഹരിമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരാണ് അറസ്റ്റിലായത്.
ഷിപ്പിംഗ് കമ്പനി വഴി യുഎഇയിലെത്തിയ പക്കേജിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എ4 ഷീറ്റിൽ ലഹരിമരുന്ന് തേച്ചാണള് കടത്തിയത്. ‘സ്‌പൈസ്’ എന്നറിയപ്പെടുന്ന ലഹരിമരുന്നാണ് ഇതിലുണ്ടായിരുന്നത്്. ചിത്രം വരക്കാനും എഴുതാനും ഉപയോഗിക്കുന്ന എ4 ഷീറ്റുകൾ അടങ്ങിയ നോട്ട്ബുക്കുകളാണ് പാക്കേജിൽ ഉണ്ടായിരുന്നത്. അധികൃതർ നടത്തിയ പരിശോധനയിൽ പേപ്പറിൽ മുഴുവൻ ലഹരിമരുന്ന് പുരട്ടിയതായി കണ്ടെത്തുകയായിരുന്നു. ഈ ബുക്കുകൾക്കൊപ്പം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യേക സംഘം രൂപീകരിക്കുകയും പ്രതികളെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലും കഞ്ചാവും സ്‌പൈസും കണ്ടെത്തിയിട്ടുണ്ട്. ഹെറോയിൻ പോലുള്ള ലഹരിമരുന്നിനേക്കാൾ അപകടകാരിയാണ് സ്‌പൈസ് എന്ന് അധികൃർ വ്യക്തമാക്കി. വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമാണ് പിടിയലായ പ്രതികളെന്നും ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും അധികൃതർ കൂട്ടിച്ചേർത്തു
Discussion about this post