വിക്രത്തിന്റെ ദൈവ തിരുമകൾ എന്ന ഒരൊറ്റ സിനിമ മതി സാറ അർജുൻ എന്ന ബാലതാരത്തിന്റെ റേഞ്ച് മനസിലാക്കാൻ. മലയാളവും തമിഴും അടക്കം നിരവധി ഭാഷകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത സാറ പൊന്നിയൻ സെൽവൻ എന്ന മണിരത്‌നം ചിത്രത്തിൽ ഐശ്വര്യറായിയുടെ കഥാപാത്രമായ നന്ദിനിയുടെ ചെറുപ്പകാലവും അഭിനയിച്ചു. ആൻമരിയ കലിപ്പിലാണ് എന്ന സണ്ണിവെയ്ൻ ചിത്രത്തിലെ കുസൃതിക്കുടുക്ക ഇത്ര വലുതായോ എന്ന് അന്ന് പലരും ചിന്തിച്ചു.
എന്നാലിപ്പോഴിതാ സാറ നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണത്രേ. ബോളിവുഡിലൂടെയാണ് അരങ്ങേറ്റം. അതും സൂപ്പർതാരം രൺവീർ സിംഗിന്റെ നായികയായാണ് സാറ എത്തുന്നതത്രേ. എആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സാറ നായികയായി എത്തുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രൺവീർ സിംഗാണ് നായകൻ. എന്നാൽ ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് രൺവീറിന് ഏറ്റുവാങ്ങേണ്ടി വരുന്നത്. മകളുടെ പ്രായമുള്ള നടിക്കൊപ്പം അഭിനയിക്കാൻ നാണമില്ലേ എന്നാണ് വാർത്ത പുറത്ത് വന്നതിന് ശേഷം ആളുകൾ രൺവീർ സിങ്ങിനോട് ചോദിച്ചത്. മാത്രമല്ല രൺവീർ സിങ്ങിന് എത്ര വയസ്സുണ്ടെന്നും സാറയ്ക്ക് എത്ര വയസ്സുണ്ടെന്നും തുടങ്ങി പലവിധം ചർച്ചകളാണ് ആരാധകർക്കിടയിൽ നടക്കുന്നത്. 39 കാരനായ രൺവീറിനും 19 കാരിയായ സാറയ്ക്കും അച്ഛനും മകളുമായി തമ്മിലഭിനയിക്കുന്നതാണ് ഉചിതമെന്നാണ് ആളുകൾ പരിസഹിക്കുന്നത്.
ഇതിന് മറുപടിയായി ദീപികയും അനുഷ്‌കയും ഷാരൂഖുമായി 20+ വയസ്സിന്റെ അന്തരമില്ലേ, 19-20 വയസ്സുള്ളപ്പോഴാണ് ഇരുവരും അരങ്ങേറ്റം കുറിച്ചത്” എന്ന് ഒരു ഉപയോക്താവ് എഴുതി. അതേസമയം ഇതുവരെ പേരിടാത്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post