ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനെ കാണാനില്ലെന്ന് വിവരം. സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി എവിടെയെന്നാണ് ചോദ്യം ഉയരുന്നത്. ഇറാൻ സർക്കാരും ഇതിന് വ്യക്തമായ ഉത്തരം നൽകുന്നില്ല.ഇസ്മായിൽ ഖാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്ന അഭ്യൂഹം ഇതുകൊണ്ട് തന്നെ ശക്തമാണ്
ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയെ വധിച്ച് രണ്ടു ദിവസത്തിനുശേഷം ടെഹ്‌റാനിലെ ഹിസ്ബുള്ളയുടെ ഓഫീസിലാണ് ജനറൽ ഖാനി അവസാനം എത്തിയത്. ഇന്നലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി നേതൃത്വം നൽകിയ പ്രാർത്ഥനയിലും ഖാനി പങ്കെടുത്തില്ല ഇതൊക്കെയാണ് ഖാനി മരണപ്പെട്ടിട്ടുണ്ടാവുമെന്നും ഒളിവിൽ പോയതാണെന്നുമൊക്കെയുള്ള അഭ്യൂഹം ഉയരാൻ കാരണം.
ഇറാന്റെ പുറത്തുള്ള സൈനിക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകുന്ന സേനയാണ് ഖുദ്‌സ് സേന.ഇറാഖിലെയും സിറിയയിലെയും സായുധ സംഘങ്ങൾക്കും ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഗാസയിലെ ഹമാസിനും പരീശീലനവും ആയുധവും നൽകുന്നത് ഖുദ്‌സ് സേനയാണ്. 2020 ജനുവരി മൂന്നിനു ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ബഗ്ദാദിൽ യുഎസ് ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജനറൽ ഇസ്മായിൽ ഖാനി പിൻഗാമിയായി ചുമതലയേറ്റത്
Discussion about this post