ചെന്നൈ : നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാതാവ് വിനോദ് കുമാർ. നടന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മൂലം കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് നിർമ്മാതാവ് ആരോപണമുന്നയിക്കുന്നത്. പ്രകാശ് രാജ് പലപ്പോഴും തോന്നിയ പോലെ സെറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നത് മൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും വിനോദ് കുമാർ വ്യക്തമാക്കി.
തന്റെ ഷൂട്ടിംഗ് സെറ്റിൽവെച്ച് പ്രകാശ് രാജ് ഒരു കാരണവുമില്ലാതെ കാരവാനിൽ നിന്നും നിന്നും ഇറങ്ങിപ്പോയി. തന്നെ വിളിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹം വിളിക്കുക പോലും ചെയ്തില്ല. ഇതുവഴി തനിക്ക് ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നും നിർമ്മാതാവ് വിനോദ് കുമാർ വ്യക്തമാക്കി.
സെപ്റ്റംബർ 30ന് ആയിരുന്നു ഈ സംഭവം ഉണ്ടായത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്ന സെറ്റിൽ നിന്നുമാണ് പ്രകാശ് രാജ് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ ഇറങ്ങിപ്പോയത്. മറ്റൊരു പ്രൊഡക്ഷനിൽ നിന്നും ഫോൺ വന്നതോടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പെരുമാറ്റം. വലിയ നഷ്ടം സഹിക്കേണ്ടി വന്നു എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല എന്നും വിനോദ് കുമാർ അറിയിച്ചു.
Discussion about this post