തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യമാണ് സർക്കാർ നിറവേറ്റിയിരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. എഡിജിപിയെ ക്രമസമാധാനം ചുമതലയിൽ നിന്നും മാറ്റിയ നടപടി ഉചിതമായ തീരുമാനം ആണ്. ഈ നടപടി എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എഡിജിപിയുടെ വിഷയത്തിൽ നടപടി വൈകിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ആർഎസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തെ മാറ്റണമെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത് ഉചിതമായ നടപടിയാണ് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ക്രമസമാധാന ചുമതലയിൽ നിന്നും നീക്കപ്പെട്ട എഡിജിപി എംആർ അജിത് കുമാർ എ പി ബറ്റാലിയന്റെ ചുമതലയിൽ തുടരുന്നതായിരിക്കും. അജിത് കുമാറിന് പകരമായി മനോജ് എബ്രഹാമിന് ആയിരിക്കും ഇനി ക്രമസമാധാന ചുമതല ഉണ്ടായിരിക്കുക. നാളെ നിയമസഭ ചേരാൻ ഇരിക്കെയാണ് മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post