അടുത്തിടെയാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകൾ പുറത്ത് വന്നത്. സഹോദരി അഭിരാമി തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചത്. തന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്നാണ് അഭിരാമി പോസ്റ്റിൽ കുറിച്ചത്. ആശുപത്രിയിലെ സ്ട്രക്ച്ചറിൽ അമൃതയെ കാർഡിയാക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ചിത്രവും അഭിരാമി പങ്കുവച്ചിരുന്നു. അഭിരാമി പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും നിരവധി പേരാണ് അമൃതക്ക് എന്തുപറ്റിയെന്ന് ചോദിച്ചുകൊണ്ട് എത്തിയത്.
ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിരിക്കുകയാണ് അമൃത സുരേഷ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അമൃത നന്ദി പറഞ്ഞു. ‘മൈ ഗേൾ ഇസ് ബാക്ക്’ എന്ന് കുറിച്ചുകൊണ്ട് സുഹൃത്ത് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അമൃത നന്ദി പറഞ്ഞത്.
എല്ലാവർക്കും നവരാത്രി ആശംസിച്ചുകൊണ്ട് കീർത്തനം ആലപിക്കുന്ന ഒരു വീഡിയോയും അമൃത പങ്കുവച്ചിട്ടുണ്ട്. അനാരോഗ്യം മൂൽം തന്റെ ശബ്ദം ദുർബലമാണെന്നും അമൃത പറയുന്നു. അമൃതയുടെ നെഞ്ചിൽ ബാൻഡേജ് ഒട്ടിച്ചിരിക്കുന്നതും കാണാം. ‘ഈ നവരാത്രി ഏവർക്കും അനുഗ്രഹം ചൊരിയുന്നതാവട്ടെ. അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. അനാരോഗ്യം മൂലം ശബ്ദം ദുർബലമാണ്. എങ്കിലും ഞാൻ സുഖം പ്രാപിച്ചുവരുന്നു.നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞാൻ കൂടുതൽ ശക്തി നേടുകയാണ്. എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മനോഹരവും സമാധാനപരവുമായ നവരാത്രി ആശംസിക്കുന്നു’- അമൃത പോസ്റ്റിൽ കുറിച്ചു.
Discussion about this post