തേങ്ങ ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകാറില്ല. എന്നാൽ, തേങ്ങ ചിരകിയ ശേഷം ബാക്കിയാവുന്ന ചിരട്ടകൾ സാധാരണക്കാർ അടുപ്പിൽ വച്ച് കത്തിക്കുകയോ കളയുകയോ ഒക്കെയാണ് ചെയ്യുക പതിവ്. ചിലർ ഈ ചിരട്ട ഉപയോഗിച്ച് ക്രാഫ്റ്റ് വർക്കുകളും ചെയ്യാറുണ്ട്.
എന്നാൽ, നമ്മുടെ ചില ആരോഗ്യ പ്രശ്‌നങ്ങൾക്കും ഈ ചിരട്ട മികച്ചതാണെന്ന് പലർക്കും അറിയില്ല. പ്രമേഹത്തിനും കൊളസ്‌ട്രോളിനും മികച്ച പ്രതിവിധിയാണ് ചിരട്ട തിളപ്പിച്ച വെള്ളം. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും ഈ വെള്ളം നല്ലതാണ്. ചിരട്ടയിലെ നാരുകൾ ഫൈബർ കൊണ്ട് സമ്പന്നമാണ്. ചിരട്ട വെന്ത വെള്ളം കുടിച്ചാൽ പ്രമേഹം കുറക്കാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ചിരട്ട വെള്ളം നല്ലതാണ്. ചീത്ത കൊളസ്‌ട്രോളിനും മികച്ച പ്രതിവിധിയാണ് ഇത്.
എങ്ങനെയാണ് ചിരട്ട വെള്ളം തയ്യാറാക്കുകയെന്നല്ലേ…
ഒരു മുഴുവൻ തേങ്ങയുടെ ചിരട്ട ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി വേണം ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിക്കാൻ. വെള്ളം നല്ല ചുവപ്പ് നിറമാവുന്നതു വരെ പത്ത് മിനിറ്റ് ഇത് തിളപ്പിച്ച ശേഷം ഉറ്റിയെടുത്ത് കുടിക്കാം. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ, ദിവസത്തിൽ ഇടക്കിടെ ഈ വെള്ളം കുടിക്കാം.
Discussion about this post