ബാലതാരമായി മലയാളത്തിൽ തിളങ്ങി പ്രേക്ഷകരുടെ സ്വന്തം ബേബി ശാലിനിയായി ഹിറ്റ ചിത്രങ്ങൾ സമ്മാനിച്ച താരമാണ് ശാലിനി. മലയാളത്തിൽ മാത്രമല്ല. തമിഴിലും പ്രിയങ്കരിയാണ് താരം. തമിഴ് നടൻ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്. ഇപ്പോളിതാ പ്രണയജോഡികളുടെ കുറച്ച് നല്ല നിമിഷങ്ങൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.
അജിത്തിനൊപ്പം ചുറ്റിക്കറങ്ങുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്‌പെയിനിലെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോ ആണിത്. ഒരുമിച്ചിരിക്കുന്നതാണ് ഏറ്റവും സുന്ദരമായ സ്ഥലം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ശാലിനി ക്യാമറ തിരിക്കുകയും അവർ നടക്കുന്ന തെരുവ് കാണിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിൽ ശാലിനിയെ അജിത്ത് ചേർത്തുപിടിക്കുന്നതും കാണാം.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോ നിമിഷ നേരം കൊണ്ട് വൻ ലൈക്കുകളാണ് വാരി കൂട്ടുന്നത്. ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം. നിരവധി കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.
Discussion about this post