എറണാകുളം : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നും ഉടൻ വിവരങ്ങൾ ശേഖരിക്കും. റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെട്ട 20 പേരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
എന്തിനാണ് ഇവർ ഗുണ്ടാ നേതാവിനെ മുറിയിൽ സന്ദർശിച്ചതെന്നാണ് ചോദ്യം. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷിച്ച് വരികയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട് എന്നും പോസീസ് അറിയിച്ചു. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.
ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളാണ് താരങ്ങളെ ഹോട്ടലിൽ എത്തിച്ചത്തെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബോൾഗാട്ടി പാലസിൽ നടന്ന അലെൻ വാക്കർ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കൾ വിൽക്കാൻ ലക്ഷ്യമിട്ട് കൊച്ചിയിൽ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു.
Discussion about this post