ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് മേഘ്‌ന വിൻസന്റ്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃത ദേശായി എന്ന കഥാപാത്രമായിരുന്നു മേഘ്‌നയുടേത്. ചന്ദനമഴക്ക് ശേഷവും നിരവധി സീരിയലുകളിൽ അമൃത എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും അമൃതയായി തന്നെയാണ് മേഘ്‌ന അറിയപ്പെടുന്നത്.
ഇപ്പോഴിതാ ചന്ദനമഴ സീരിയലിൽ താന ഉടുത്തിരുന്ന സാരികളെ കുറിച്ച് പറയുകയാണ് മേഘ്‌ന. സീരിയലിലെ കഥാപാത്രങ്ങൾക്ക് മാത്രമല്ല, അതിൽ നടിമാർ ധരിച്ചിരുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വലിയ ആരാധകർ ഉണ്ടായിരുന്നുവെന്ന് മേഘ്‌ന പറയുന്നു. അതുകൊണ്ടുതന്നെ, ആഭരണങ്ങളും വസ്ത്രങ്ങളും ആവർത്തിച്ച് ഉടുക്കാൻ അണിയറ പ്രവർത്തകർ അനുവദിച്ചിരുന്നില്ല. താരങ്ങളുടെ കയ്യിൽ നിന്നും തന്നെ പണം മുടക്കി നൂറ് കണക്കിന് സാരികളും മോഡേൺ വസ്ത്രങ്ങളും ചുരിദാറുകളുമെല്ലാം വാങ്ങാറുണ്ടായിരുന്നു. ചന്ദനമഴയിൽ നാട്ടിൻ പുറത്തുകാരിയായ ഒരു സാധു പെൺകുട്ടിയുടെ കഥാപാത്രമായതുകൊണ്ടുതന്നെ സാരികളും അത്തരത്തിലുള്ള വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നതെന്ന് മേഘ്‌ന പറയുന്നു.
സീരിയലിനായി ഇത്തരത്തിൽ വാങ്ങിയ സാരികളിൽ പലതും താൻ പലർക്കും കൊടുത്തുവെന്നും മറ്റ് പലതും റീയൂസ് ചെയ്തുവെന്നും മേഘ്‌ന പറയുന്നു. ബോർഡർ മാത്രമുള്ള പ്ലെയിൻ സാരികളെല്ലാം എടുത്ത് ചുരുദാർ ആക്കി മാറ്റി. ഇപ്പോൾ അഭിനയിക്കുന്ന സീരിയലിൽ ഇടുന്ന ചുരിദാർ എല്ലാം അന്നത്തെ സാരി വെട്ടി തയിച്ചതാണ്.
ഒരുപാട് എപ്പിസോഡ് ഉള്ള സീരിയൽ ആയതുകൊണ്ടു തന്നെ ഒരുപാട് സാരികൾ വാങ്ങിയിട്ടുണ്ട്. എല്ലാ മാസവും പുതിയ സാരികൾ വാങ്ങണം. ഉടുത്ത സാരികൾ വീണ്ടും അതേ സീരിയലിൽ തന്നെ അവ ഉപയോഗിക്കറുണ്ടെങ്കിലും കുറച്ചധികം സാരികൾ എന്തായാലും വാങ്ങണം. ഒരു ദിവസം 20 സാരികൾ വരെ മാറി ഉടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആയിരത്തിലേറെ സാരികളൊക്കെ ഉണ്ടാകേ്ണടതാണെന്നും മേഘ്‌ന കൂട്ടിച്ചേർത്തു.
Discussion about this post