പച്ചക്കറി അരിയാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഇക്കൂട്ടത്തിൽ സവാളയെ മാറ്റി നിർത്തുന്നവരാണ് പലരും. സവാളയിൽ കത്തി തൊടുമ്പോൾ തന്നെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിത്തുടങ്ങും എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാൽ, കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വരാതെ തന്നെ നമുക്ക് സവാള അരിയാം… എങ്ങനെയാണെന്നല്ലേ…
സവാളയുടെ തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് അടച്ച് പത്ത് മിനിറ്റ് ഫ്രീസറിലോ അരമണിക്കൂർ ഫ്രിഡ്ജിലോ സൂക്ഷിക്കുക. ഇനി ഇത് എടുത്ത് അരിഞ്ഞാൽ, കണ്ണിൽ നിന്നും വെള്ളം വരില്ല.
ഇനിയുമുണ്ട് ടിപ്സുകൾ, തൊലി കളഞ്ഞ ശേഷം സവാള കുറച്ച് നേരം തണുത്ത വെള്ളത്തിൽ ഇട്ട് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതും കണ്ണിന് നീറ്റൽ ഉണ്ടാവാതിരിക്കാൻ സഹായിക്കും. സവാള നാല് കഷ്ണങ്ങളായി മുറിച്ച് കുറച്ച് സമയം മാറ്റി വക്കുക. ഇനി തൊലി കളഞ്ഞ് അരിഞ്ഞാലും കണ്ണ് എരിയില്ല.
ചെറിയുള്ളിയുടെ തൊലി കളയാനും ഇത്തരത്തിൽ മാർഗങ്ങളുണ്ട്. അതിനായി ചെറിയുള്ളി കുറച്ച് സമയം വെള്ളത്തിലിട്ട് വച്ച ശേഷം, തൊലി കളഞ്ഞാൽ, കണ്ണിന് നീറ്റൽ തോന്നില്ല.
Discussion about this post