തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സർക്കാരത് അന്വേഷിച്ച് വരികയാണെന്നും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ.പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട. മാദ്ധ്യമങ്ങളുടെ സഹായത്തോടെയാണ് പ്രതിപക്ഷം ഇന്നീ കാണുന്നതെല്ലാം ചെയ്യുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന പിണറായി വിജയനെ അങ്ങു തച്ചുടക്കാമെന്ന വിചാരമുണ്ടാകും പ്രതിപക്ഷത്തിന്. അത് അതിമോഹമാണെന്നും കടംകംപ്പള്ളി പറഞ്ഞു. ഫാസിസത്തിനും വർഗീയ രാഷ്ട്രീയത്തിനുമെതിരെ പടപൊരുതി വന്നവരെ ആർഎസ്എസ് ആക്കാൻ നടക്കുന്നവർ ആ ആർഎസ്എസിനെ ഈ നാട്ടിൽ തലപൊക്കാൻ അനുവദിക്കാത്ത ധീരന്റെ പേര് മറക്കണ്ട. കൗരവരുടെ പേടിസ്വപ്‌നമായിരുന്ന അർജുനനെന്ന വിജയനെ പോലെത്തന്നെയാണ് വർഗീയവാദികളെ നേരിടുന്ന പിണറായി വിജയനെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.
Discussion about this post