വയനാട്; ഏറെ നാളത്തെ സസ്‌പെൻസിന് ഒടുവിൽ ഓണം ബംപർ നറുക്കെടുപ്പ് പൂർത്തിയായിരിക്കുകയാണ്. TG 434222 എന്ന നമ്പറിൽ വയനാട്ടിൽ വിറ്റ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് നാഗരാജ് പറഞ്ഞു. ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും നാഗരാജ് പറഞ്ഞു. കേരളത്തിലെത്തി ലോട്ടറി ഏജന്റായി മാറിയ കർണാടക മൈസൂർ സ്വദേശിയാണ് നാഗരാജ്.
പനമരത്തെ ഏജൻസിയിൽ നിന്നുമാണ് നാഗരാജു വിൽപ്പനയ്ക്കായി ടിക്കറ്റെടുത്തത്. സന്തോഷം കൊണ്ട് കൈ വിറച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. ഒന്നും പറയാൻ പറ്റുന്നില്ല,ആദ്യമായിട്ടാണ് സാർ കയ്യും കാലും വിറയ്ക്കുന്നുണ്ട്.പേടിയാണോ എന്താണ് എന്നൊന്നും അറിയില്ലെന്ന് നാഗരാജ് പറയുന്നത്.
കർണാടക മൈസൂർ സ്വദേശിയായ നാഗരാജു 15 വർഷമായി വയനാട്ടിലുണ്ട്. ബത്തേരിയിലെത്തി ഹോട്ടൽ ജോലിക്കാരനായി ജോലി നോക്കി. തുടർന്ന് പല ലോട്ടറി കടകളിലും ജോലി നോക്കി. 5 വർഷം മുൻപാണ് ലോട്ടറി കട തുടങ്ങിയതെന്ന് നാഗരാജ് പറഞ്ഞു.
Discussion about this post