ഇന്ത്യയിലെ അതിസമ്പന്നരായ സിനിമാ താരങ്ങളാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമെല്ലാം. ഓരോ സിനിമയിലും ഇവർ വാങ്ങുന്ന പ്രതിഫലം കേട്ടാൽ, ലക്ഷങ്ങൾക്കും കോടികൾക്കും ഒരു വിലയില്ലേ എന്ന് പോലും തോന്നിപ്പോവും. തിരക്കേറിയ ഇവരുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ ഇവരുടെ മാനേജർമാർക്ക് നിർണായകമായ പങ്കുണ്ട്. അവരുടെ ജീവിതത്തിൽ വലിയൊരു സ്ഥാനം തന്നെ ഇവർക്കുണ്ട്.
അതുകൊണ്ട് തന്നെ, മാനേജർമാർക്ക് താരങ്ങൾ നൽകുന്ന പ്രതിഫലവും ചിന്തിക്കാന്‍ പോലും കഴിയാത്തത്രയാണ്. ഇപ്പോഴിതാ ഇതുസംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ചർച്ചയാകുന്നത്. പൂജ ദദ്‌ലാനിയാണ് ഷാരൂഖ് ഖാന്റെ മാനേജർ. 2011 മുതൽ പൂജയും ഷാരൂഖ് ഖാന്റെ വളർച്ചയുടെ ഭാഗമാണ്. പ്രതിവർഷം, ഏഴ് മുതൽ ഒമ്പത് കോടി രൂപ വരെയാണ് പ്രതിഫലംമായി ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 45നനും 5ൂ കോടിക്കും ഇടയിലാണ് ഇവരുടെ ആകെ ആസ്തി. മറ്റുള്ള ബോളിവുഡ് നടന്മാരുടെ ആസ്തിയേക്കാൾ കൂടുതലാണ്.
അഞ്ചുല ആചാര്യയാണ് ബോളിവുഡിലെ ഹിറ്റ് താരമായ പ്രിയങ്ക ചോപ്രയുടെ മാനേജർ. പ്രിയങ്കയുടെ തിരക്കേറിയ ജീവിതം ഇത്രയേറെ ചിട്ടയിൽ ക്രമീകരിക്കുന്ന അഞ്ചുലയ്ക്ക് പ്രതിവർഷം ആറ് കോടി രൂപയാണ് പ്രതിഫലമായി നൽകുന്നത്.
കരീന കപൂറിന്റെ മാനേജറായ പൂനം ധമാനിയക്ക് പ്രതിവർഷം മൂന്ന് കോടി രൂപയാണ് പ്രതിഫലമായി നൽകുന്നത്. റൺവീർ സിംഗിന്റെ മാനേജറായ സൂസൻ റോഡ്രിഗസിന് പ്രതിവർഷം രണ്ട് കോടിയാണ് പ്രതിഫലം. ജോർഡി പട്ടേൽ ആണ് സൽമാൻ ഖാന്റെ മാനേജർ. 40 കോടിയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി.
Discussion about this post