മുംബൈ: രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി സച്ചിൻ തെണ്ടുൽക്കറിന്റെ കുറിപ്പ്. രത്തൻ ടാറ്റയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഒരു പുഞ്ചിരിയോടെയല്ലാതെ രത്തൻ ടാറ്റയെ ഒരിക്കലും ഓർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസം ആയിരുന്നു രത്തൻ ടാറ്റയും സച്ചിനും അവസാനമായി കൂടിക്കാഴ്ട നടത്തിയത്.
ഒരിക്കലും മറക്കാനാകാത്ത കൂടിക്കാഴ്ച എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിനം ആയിരുന്നു. രത്തൻ ടാറ്റയുമായി സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു. ഓട്ടോമൊബൈലുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ പരസ്പരം പങ്കുവച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
ഇത്തരം സംഭാഷണങ്ങൾ ജീവിതത്തിലെ അമൂല്യ നിധികളാണ്. ഒരു പുഞ്ചിരിയോടെ അല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ലെന്നും സച്ചിൻ കുറിച്ചിട്ടുണ്ട്.
Discussion about this post