അമർ കൗശികിന്റെ ബ്ലോക്ബസ്റ്റർ ഹൊറർ കോമഡി ചിത്രമായ സ്ത്രീ 2വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. രാജ്കുമാർ റാവു, ആശദ്ധ കപൂർ എന്നിവർ ലീഡ് റോളുകളിൽ എത്തിയ ചിത്രം പ്രൈം വീഡിയോയിൽ ഇനി മുതൽ കാണാം. ഒക്‌ടോബർ 10 മുതലാണ് പ്രൈം വീഡിയോയിൽ സ്ത്രീ 2 സ്ട്രീമിംഗ് തുടങ്ങുക.
സെപ്റ്റംബർ 27 മുതൽ തന്നെ സ്ത്രീ 2 പ്രൈം വീഡിയോയിൽ എത്തിയിരുന്നു. എന്നാൽ, റെന്റ് ആയി മാത്രമേ സിനിമ കാണാൻ കഴിയുമായിരുന്നുള്ളൂ. 349 രൂപ നൽകി 48 മണിക്കൂറിനുള്ളിൽ സിനിമ കാണാനാവുമായിരുന്നു. എന്നാൽ, ഇനിമുതൽ, പ്രൈം വീഡിയോയിൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ള എല്ലാവർക്കും സ്ത്രീ 2 കാണാം.
ആഗസ്റ്റ് 14ന് തീയറ്ററുകളിലെത്തിയ സ്ത്രീ 2 ഇപ്പോഴും തീയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അമർ കൗശിക് 2018ൽ സംവിധാനം ചെയ്ത സ്ത്രീയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2. ദിനേശ് വിജയനാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന അഭിഷേകള് ബാനർജി, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, എന്നിവർ രണ്ടാം ഭാഗത്തിലും എത്തുന്നു. സ്ത്രീ 2 ൽ തമന്ന ഭാട്ടിയയും എത്തുന്നുണ്ട്. വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നു.
Discussion about this post