ന്യൂഡൽഹി: കോടികൾ വിലമതിയ്ക്കുന്ന തന്റെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് രത്തൻ ടാറ്റ വിട പറഞ്ഞിരിക്കുകയാണ്. അർദ്ധരാത്രിയോടെ സംഭവിച്ച അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആയിരുന്നു ടാറ്റയുടെ അന്ത്യം.
22 വർഷക്കാലമാണ് അദ്ദേഹം ടാറ്റ സൺസണിനെ നയിച്ചത്. കമ്പനിയുടെ സുവർണ കാലഘട്ടം കൂടിയായിരുന്നു ഇത്. കേവലം 5 ബില്യൺ ഡോളർ മാത്രം ഉണ്ടായിരുന്ന ടാറ്റ ഗ്രൂപ്പിന് ഇന്ന് 100 ബില്യൺ ഡോളർ വിലമതിയ്ക്കുന്ന വലിയ ബിസിനസ് സാമ്രാജ്യമായി വളർന്നത് അദ്ദേഹത്തിന് കീഴിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ടാറ്റ സൺസിന്റെ തലപ്പത്തേയ്ക്ക് ആര് എത്തുമെന്ന് ഉറ്റുനോക്കുകയാണ് ബിസിനസ് ലോകം.
അവിവാഹിതനാണ് രത്തൻ ടാറ്റ. അതുകൊണ്ട് തന്നെ പിൻതലമുറ അദ്ദേഹത്തിന് ഇല്ല. ഈ സാഹചര്യത്തിൽ സഹോദരനായ നോയൽ ടാറ്റയുടെ മൂന്ന് മക്കളിൽ ഒരാളാകും അടുത്തതായി ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക എന്നാണ് വിവരം.
ലിയ ടാറ്റ, മായ ടാറ്റ, നെവിലേ ടാറ്റ എന്നിവരാണ് നോയൽ ടാറ്റയുടെ മൂന്ന് മക്കൾ. സ്‌പെയിനിലെ ഐഇ ബിസിനസ് സ്‌കൂളിൽ നിന്നും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ലിയ ടാറ്റ ടാറ്റ ഗ്രൂപ്പിലെ പ്രധാനികളിൽ ഒരാളാണ്. ടാറ്റ ഗ്രൂപ്പിന് നിരവധി സംഭാവനകളാണ് ലിയ ടാറ്റ നൽകിയിരിക്കുന്നത്.
ടാറ്റ കുടുംബത്തിലെ അടുത്ത പ്രധാനിയാണ് മായ ടാറ്റ. ഡാറ്റ ഡിജിറ്റലിന്റെ നോക്കി നടത്തിപ്പ് കാരിയാണ് മായ. ടാറ്റ ന്യൂ ആപ്പിന്റെ കടന്നുവരവിൽ മായയ്ക്ക് നിർണായക പങ്കുണ്ട്.
സ്റ്റാർ ബസാറിന്റെ തലവനാണ് നെവില്ലെ ടാറ്റ. കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന നെവില്ലെ ടാറ്റ മാനസി കിർലോസ്‌കറെ ആണ് വിവാഹം ചെയ്തിട്ടുള്ളത്. ടാറ്റ സൺസിന്റെ തലപ്പത്തേയ്ക്ക് വരാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് നെവില്ലെയാണ്.
Discussion about this post