രത്തൻ ടാറ്റ അവസാനമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുൻപാണ് രത്തൻടാറ്റ കുറിപ്പ് സോഷ്യൽ മീഡിയയയിൽ പങ്കുവച്ചത്. എന്നെ കുറിച്ച് ചിന്തിച്ചതിന് ഒരുപാട് നന്ദി എന്ന ക്യാപ്ഷനോടെയായിരുന്നു ടാറ്റയുടെ കുറിപ്പ് .
തന്റെ ആരോഗ്യത്തെ കുറിച്ച് പ്രചരിക്കുന്നതെല്ലാം താൻ അറിഞ്ഞുവെന്നും ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. തന്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണമാണ് താൻ വൈദ്യപരിശോധനയ്ക്ക് വിധേയനാത്. നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ താനുള്ളതെന്നും ടാറ്റ കുറിച്ചു.
ആശങ്കപ്പെടേണ്ട. ഞാൻ ആരോഗ്യവാനാണ്. തന്നെ കുറിച്ച് പരത്തുന്ന തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാദ്ധ്യമങ്ങളും മാറി നിൽക്കണമെന്നും താൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. 86 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോട് കൂടിയായിരുന്നു അന്ത്യം.












Discussion about this post